Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന സര്‍ക്കാര്‍...

സംസ്ഥാന സര്‍ക്കാര്‍ സംഘ്പരിവാറി​െൻറ പ്രചാരകരാകുന്നു ^ടി.എം. സലീം

text_fields
bookmark_border
സംസ്ഥാന സര്‍ക്കാര്‍ സംഘ്പരിവാറി​െൻറ പ്രചാരകരാകുന്നു -ടി.എം. സലീം ആലപ്പുഴ: മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും തടഞ്ഞുകൊണ്ട് സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കുന്ന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം. സംഘ്പരിവാര്‍-പൊലീസ് കൂട്ടുകെട്ടിനെതിരെ ലീഗ് ജില്ല കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച സംരക്ഷണ പോരാട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മി​െൻറ സംഘ്പരിവാര്‍ വിരോധം പ്രസംഗങ്ങളില്‍ മാത്രമാണ്. പ്രവൃത്തിയില്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും ഒത്താശചെയ്തുകൊടുക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ പോലും സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. കേന്ദ്ര സര്‍ക്കാറി​െൻറ പ്രീതിസമ്പാദിക്കാനാണ് പിണറായി വിജയന്‍ കേരളത്തില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുന്നതെന്നും ഇത് കമ്യൂണിസത്തിന് പോലും അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എം. ഇസ്മയില്‍ കുഞ്ഞ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായിരുന്നു. യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ. സമദ് മുഖ്യപ്രഭാഷണം നടത്തി. ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ.എം. നസീര്‍ സ്വാഗതവും ട്രഷറര്‍ എച്ച്. ബഷീര്‍ കുട്ടി നന്ദിയും പറഞ്ഞു. ലീഗ് സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം മുഹമ്മദ് കൊച്ചുകളം, ജില്ല വൈസ് പ്രസിഡൻറ് എ. യഹിയ, സെക്രട്ടറിമാരായ എം.എ. ലത്തീഫ്, എസ്. നജ്മല്‍ ബാബു, ടി.എ. മെഹബൂബ്, എസ്.എ. അബ്ദുൽ സലാം ലബ്ബ, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി സി. ശ്യാംസുന്ദര്‍, വനിതലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സീമ യഹിയ, പി.കെ. ഫസലുദ്ദീന്‍, എ.എം. കബീര്‍, അയ്യൂബ്, എസ്. മുഹമ്മദ് സ്വാലിഹ്, വാഴയില്‍ അബ്ദുല്ല, ബഷീര്‍ തട്ടാപറമ്പില്‍, ബാബു ഷരീഫ്, ഹാരിസ് അണ്ടോളില്‍, എ. ഫക്രുദ്ദീന്‍, ജെ. മുഹമ്മദ്കുഞ്ഞ്, പൂക്കുഞ്ഞ് കോട്ടപ്പുറം, എം.എസ്. സലാമത്ത്, എച്ച്. ജമാലുദ്ദീന്‍, ഇ.വൈ. അബ്ദുല്‍ മജീദ്, ഉമ്മർകുട്ടി മാന്നാര്‍, അഡ്വ. എ.എ. റസാഖ്, കെ. ഫസല്‍ അലിഖാന്‍, എ. ഷാജഹാന്‍, പി. ബിജു, സദ്ദാം ഹരിപ്പാട്, എസ്. അബൂബക്കര്‍, എ. മുഹമ്മദാലി, എന്‍.എ. ജബ്ബാര്‍, ബി.എ. ഗഫൂര്‍, എ.എം. നൗഫല്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ബീന കൊച്ചുബാവ, ഹസീന അമാന്‍, സജീന ജമാല്‍ തുടങ്ങിയവര്‍ പെങ്കടുത്തു. ഷൈമാസ് ഹോണ്ടയുടെ ഒാണം ഒാഫറുകൾക്ക് മികച്ച പ്രതികരണം ആലപ്പുഴ: ജില്ലയിലെ എക്സ്ക്ലൂസിവ് ഡീലറായ ഷൈമാസ് ഹോണ്ട ജില്ലയിൽ 70 ശതമാനം മാർക്കറ്റ് ഷെയറോടുകൂടി മുന്നേറുന്നു. ഇൗ ഒാണം സീസൺ കഴിയുന്നതോടെ ഷെയർ 80 ശതമാനം ആക്കുകയാണ് ലക്ഷ്യം. ജില്ലയിലുടനീളം 18ഒാളം ബ്രാഞ്ചുകളുമായി മികച്ച കസ്റ്റമർ സർവിസും വിൽപനാനന്തര സേവനവും ലഭ്യമാണ്. ആഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ എല്ലാ പർച്ചേസിനോടുമൊപ്പം ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. നറുക്കെടുപ്പിലൂടെ ആപ്പിൾ െഎ ഫോൺ, ഡയമണ്ട് നെക്ലേസ്, എയർ കണ്ടീഷൻ, 10299 രൂപ വിലയുള്ള കാഞ്ചീപുരം പട്ടുസാരി എന്നിവ കൂടാതെ ബംബർ സമ്മാനമായി േഹാണ്ട ഡിയോ എന്നിവ ലഭിക്കും. ഒാണക്കാലത്തെ തിരക്കിൽ ടൂവീലർ വാങ്ങാൻ എത്തുന്നവരുടെ കാത്തിരിപ്പും ബുദ്ധിമുട്ടുകളും ഒഴിവാക്കാനായി ഹോണ്ടയുടെ വിവിധ മോഡലുകളിലുള്ള ഏഴായിരത്തോളം ബൈക്കുകളും സ്കൂട്ടറുകളുമാണ് ഷൈമാസ് ഹോണ്ടയുടെ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും റെഡി ഡെലിവറിക്കായി ഒരുക്കിവെച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895704328, 8943999343, 8593005551.
Show Full Article
TAGS:LOCAL NEWS 
Next Story