Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅത്തച്ചമയ ഘോഷയാത്ര...

അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ . മഹാബലിക്കും പുലികളി സംഘത്തിനുമൊപ്പം പഞ്ചവാദ്യം, കാവടിയാട്ടം, അമ്മൻകുടം, കുട്ടികളുടെ പ്രച്ഛന്ന വേഷം, യുവജനങ്ങളുടെ ഓണപ്പാട്ട് എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകി. ജനപ്രതിനിധികൾ, സാംസ്‌കാരിക നേതാക്കൾ, കുടുംബശ്രീഅംഗങ്ങൾ എന്നിവർ പങ്കാളികളായി. ലൈബ്രറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന അത്തച്ചമയ സാംസ്‌കാരിക ഘോഷയാത്ര ഓരോ വര്‍ഷം പിന്നിടുമ്പോഴും ജനപിന്തുണയേറിവരുകയാണ്. വൈകീട്ട് നാലിന് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറി അങ്കണത്തില്‍ പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ രാജമോഹനന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, ഒ.കെ. മോഹനന്‍, എം.എസ്. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഘോഷയാത്ര സൊസൈറ്റിപടി, കിണറുപടി, സമഷ്ടി, കാവുംപടി, സ്‌കൂള്‍പടി ചുറ്റി മാനാറി അത്തനഗറില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം. ഗോപി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ , ജില്ല ലൈബ്രറി കൗണ്‍സില്‍ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, കെ.പി. രാമചന്ദ്രന്‍, സ്മിത സിജു, പി.അര്‍ജുന ന്‍, പി.എസ്. ഗോപകുമാര്‍, അശ്വതി ശ്രീജിത്, നസീമ സുനി ല്‍, ഒ.കെ. മോഹനന്‍, ജയശ്രീ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചിന്‍ റിഥം പാട്ട് കമ്പനിയുടെ ട്രാക്ക് ഗാനമേളയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story