Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദലിത് യുവാക്കളെ...

ദലിത് യുവാക്കളെ മർദിച്ച സംഭവത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നു ^ ബി.ജെ.പി

text_fields
bookmark_border
ദലിത് യുവാക്കളെ മർദിച്ച സംഭവത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നു - ബി.ജെ.പി കൂത്താട്ടുകുളം: ദലിത് വിഭാഗത്തിൽെപട്ട യുവാക്കളെ മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ് അലംഭാവം കാണിക്കുന്നതായി ബി.ജെ.പി കുറ്റപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി മണ്ണത്തൂർ തിയറ്റർ ജങ്ഷനിലുണ്ടായ അക്രമത്തിലാണ് രണ്ടുപേർക്ക് പരിക്കേറ്റത്. കുഞ്ചുകുന്നേൽ കോളനി നിവാസികളായ നിതിൻ (29), നിവിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ നേതാവ് കേതു സോമ​െൻറ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് ആരോപണം. നിതിന് തലക്ക് മാരകമായി പരിക്കേറ്റിട്ടും പൊലീസ് വേണ്ടത്ര ഗൗരവം നൽകിയില്ല. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് എടുക്കുന്നതെന്നും പാർട്ടി ആരോപിച്ചു. പരിക്കേറ്റ് വീട്ടിൽ വിശ്രമിക്കുന്ന യുവാക്കളോട് അടിച്ച വടിയുമായി സ്റ്റേഷനിൽ എത്താനാണ് പൊലീസ് പറഞ്ഞത്. സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി പി.എം. സുധാകരൻ, തിരുമാറാടി പഞ്ചായത്ത് സമിതി പ്രസിഡൻറ് ടി.കെ. ഗോപി, സെക്രട്ടറി പ്രദീപ് കാക്കൂർ, എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story