Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഴക്കുളം പൈനാപ്പിൾ...

വാഴക്കുളം പൈനാപ്പിൾ കമ്പനിയിലെ പ്രതിസന്ധി: മാനേജ്‌മെൻറിെൻറ വിശദീകരണം വസ്തുത വിരുദ്ധമെന്ന് മുൻ എം.എൽ.എ

text_fields
bookmark_border
മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്സ് പ്രോസസിങ് കമ്പനിയിലെ പ്രതിസന്ധിയെക്കുറിച്ച് മാനേജ്‌മ​െൻറ് നടത്തിയ വിശദീകരണം വസ്തുത വിരുദ്ധമാണെന്ന് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ. മുൻ ഭരണസമിതി ശമ്പളം കൊടുത്തില്ല, ബാധ്യത ഉണ്ടാക്കി എന്നൊക്കെയുള്ള പ്രസ്താവന സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ്. മുൻ സർക്കാറി​െൻറ ഭരണം അവസാനിക്കുംവരെ ശമ്പളവും ബോണസും നൽകിയതാണ്. ഭരണം മാറിയപ്പോൾ യു.ഡി.എഫ് നിയോഗിച്ച ചെയർമാൻ ഭരണസമിതി പ്രവർത്തന രഹിതമാക്കിയിരുന്നു. ഇടതുസർക്കാർ അധികാരത്തിൽ വന്ന് മൂന്നുമാസം കഴിഞ്ഞു. ഇതെല്ലാം മറച്ചുവെച്ച് തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ജോസഫ് വാഴക്കൻ പറഞ്ഞു. മണ്ഡലത്തിലെ ഏക പൊതുമേഖല സ്ഥാപനമാണിത്. മുൻ ഇടതു സർക്കാറി​െൻറ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.ഐയുടെ നിയന്ത്രണത്തിലാക്കിയ കമ്പനി സർക്കാർ നൽകിയ കോടികളുടെ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തി. സർക്കാർ നിർേദശങ്ങളെ അവഗണിച്ച് അനധികൃതമായി ഷെയറുകളും വിറ്റു. തുടർന്നാണ് സർക്കാർ ഏറ്റെടുത്ത് പൊതുമേഖലയിൽ പുതിയ കമ്പനി രൂപവത്കരിച്ചത്. പഴയ കമ്പനിയുടെ മുഴുവൻ ബാധ്യതയും സർക്കാർ ഏറ്റെടുത്ത സാഹചര്യത്തിൽ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന മൂന്നുകോടി പുതിയ കമ്പനിക്ക് നൽകണമെന്ന് ഹൈകോടതി വിധിച്ചു. അതിനെതിരായ അപ്പീലും തള്ളി. എന്നിട്ടും പണം കൈമാറാതെ തടസ്സവാദം ഉന്നയിക്കുകയാണ്. സി.പി.ഐ നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഇതു ചെയ്യുന്നത്. ഈ പണം കൊടുത്താൽ തീരുന്ന പ്രശ്‌നമേ കമ്പനിയിലുള്ളൂ. കമ്പനി നഷ്ടത്തിലാണെന്ന് വരുത്തി കമ്പനിയെ വീണ്ടും പാർട്ടി നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമായാണ് കമ്പനി ലേ ഓഫ് ചെയ്ത് തൊഴിലാളികളെ പട്ടിണിക്കിടുന്നത്. ഹൈടെക് നഴ്സറിയുടെ ഉദ്ഘാടനം തടസ്സപ്പെടുത്തുെന്നന്ന് പറഞ്ഞ് തൊഴിലാളികളെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. പണ്ട് നഴ്സറിയുടെ പണി തടസ്സപ്പെടുത്തുകയും കേസ് കൊടുക്കുകയും ചെയ്ത സി.പി.ഐ പ്രാദേശിക നേതൃത്വം പഴയ തെറ്റിന് മാപ്പുപറയാൻ തയാറാകണമെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story