Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണം സുന്ദരമാക്കാം......

ഓണം സുന്ദരമാക്കാം... ഒപ്പം സുരക്ഷിതവും മാർഗനിർദേശങ്ങളുമായി മൂവാറ്റുപുഴ പൊലീസ്

text_fields
bookmark_border
മൂവാറ്റുപുഴ: ഈ ഓണം സുന്ദരമാക്കാം... ഒപ്പം സുരക്ഷിതവും എന്ന സന്ദേശവുമായി ഓണക്കാല മോഷണങ്ങളും അപകടങ്ങളും ഗതാഗത തടസ്സങ്ങളും തടയാന്‍ മുന്നറിയിപ്പും നിര്‍ദേശങ്ങളുമായി മൂവാറ്റുപുഴ ജനമൈത്രി പൊലീസ്. ഓണക്കാലത്ത് മോഷണങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും നാടോടി സംഘങ്ങളും ഓണമെത്തിയതോടെ വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. യാചക വേഷങ്ങളിലും പലവിധ കച്ചവടക്കാരുടെ വേഷങ്ങളിലുമാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഇവരെ തിരിച്ചറിയാന്‍ പലപ്പോഴും പ്രയാസമാണ്. അനധികൃത പാര്‍ക്കിങ്ങും അപകടങ്ങള്‍ തടയാനുമുള്ള മുന്നറിയിപ്പും പൊലീസ് നല്‍കിയിട്ടുണ്ട്. ഓണാവധിയോടനുബന്ധിച്ച് വീട് അടച്ചിട്ട് പോകുന്നവര്‍ വിവരം സ്റ്റേഷനില്‍ അറിയിക്കണം. ദൂരയാത്രക്ക് പോകുന്നവര്‍ വീട്ടില്‍ സ്വര്‍ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാതിരിക്കുക. ബസിലും ട്രെയിനിലും യാത്രചെയ്യുന്ന അവസരത്തില്‍ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. സംശയമുള്ള യാത്രികരെ സസൂക്ഷ്മം വീക്ഷിക്കുക. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക. രാത്രി യാത്ര കഴിവതും ഒഴിവാക്കുക. വിനോദ യാത്ര പോകുന്നവര്‍ കുട്ടികളെ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ഓണക്കാലത്ത് ടൗണിലേക്ക് ഷോപ്പിങ്ങിനും മറ്റുമായി വരുന്നവര്‍ കഴിവതും പൊതുഗതാഗതം ഉപയോഗിക്കുക. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ അനുവദിച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്യുക. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറിവാന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇതി​െൻറ െചലവ് വാഹന ഉടമസ്ഥരിൽനിന്നും ഈടാക്കും. പാര്‍ക്ക് ചെയ്ത വാഹനത്തിൽ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും െവയ്ക്കാതിരിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ് സേവനം ആവശ്യപ്പെടണം. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്‍ -0485 2832304, സബ് ഇൻസ്‌പെക്ടര്‍- 9497980503 ഇൻസ്‌പെക്ടര്‍- 9497987122
Show Full Article
TAGS:LOCAL NEWS 
Next Story