Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​േലാജിസ്​റ്റിക്സിൽ...

​േലാജിസ്​റ്റിക്സിൽ മികവിെൻറ കേന്ദ്രമാകാൻ കേരളം

text_fields
bookmark_border
കൊച്ചി: അന്താരാഷ്ട്ര ലോജിസ്റ്റിക്സ് സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം. ലോജിസ്റ്റിക്സിൽ ലോകത്തെ എണ്ണപ്പെട്ട കേന്ദ്രങ്ങളിലൊന്നായി കേരളം മാറുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രഫ. കെ.വി. തോമസ് എം.പി പറഞ്ഞു. വിഴിഞ്ഞം തുറമുഖവും കണ്ണൂർ വിമാനത്താവളവും കേരളത്തി​െൻറ കുതിപ്പിന് ശക്തി പകരും. ലോജിസ്റ്റിക്സിൽ സ്റ്റാർട്ട് അപ്പുകൾ ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 34 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് നാല് ദിവസത്തെ അന്തർദേശിയ സിമ്പോസിയത്തിൽ പങ്കെടുക്കുന്നത്. അറാബ്കോ േലാജിസ്റ്റിക്സാണ് കേരളത്തിലെ ആതിഥേയർ. അവസാന ദിവസത്തെ കോൺഫറൻസ് ഹൗസ് ബോട്ടിലാണ് ഒരുക്കുന്നത്. സ്റ്റീമർ ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അരാബ്കൊ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ വി.കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story