Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാക്കനാട്ട്​ ഏഴ്...

കാക്കനാട്ട്​ ഏഴ് കോടിയുടെ പുറമ്പോക്ക് പിടിച്ചെടുത്തു

text_fields
bookmark_border
കാക്കനാട്: ജില്ല ആസ്ഥാനത്തിന് സമീപം ഭൂവുടമകള്‍ കൈവശപ്പെടുത്തിയ ഏഴ് കോടി വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് സര്‍ക്കാര്‍ അധീനതയിലാക്കി. കാക്കനാട് അത്താണിക്ക് സമീപം പാറമടയോട് ചേര്‍ന്ന് വാഴക്കാല സ്വദേശികളായ സഹോദരങ്ങള്‍ കൈവശപ്പെടുത്തിയിരുന്ന 47 സ​െൻറ് പുറമ്പോക്കാണ് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല എത്തി സര്‍ക്കാര്‍ അധീനതയിലാക്കി ബോര്‍ഡ് സ്ഥാപിച്ചത്. വിപണിയില്‍ സ​െൻറിന് 15 ലക്ഷം രൂപ വിലമതിക്കുന്നതാണിതെന്ന് വില്ലേജ് ഓഫിസര്‍ പി.പി. ഉദയകുമാര്‍ പറഞ്ഞു. ഭൂവുടമകൾ സ്വന്തം സ്ഥലത്തോട് ചേര്‍ന്ന് ഇരുപത്തിമൂന്നര സ​െൻറ് വീതമാണ് കൈവശപ്പെടുത്തിയത്. 30 വര്‍ഷത്തിലേറെയായി ഭൂവുടമകളുടെ കൈവശമിരുന്ന പുറമ്പോക്ക് സ്ഥലം സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം സര്‍ക്കാര്‍ അധീനതയിലാക്കുകയായിരുന്നു. പിടിച്ചെടുത്ത സ്ഥലം സര്‍ക്കാറി​െൻറ ലൈഫ് ഭവന പദ്ധതിക്ക് വിട്ടുകൊടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥലം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആറ് മാസം മുമ്പ് റവന്യൂ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമല്ലായിരുന്നു. തുടര്‍ന്ന് ഹിയറിങ് നടത്തി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് ഭൂമി പിടിച്ചെടുത്തത്. ഇതോടെ കാക്കനാട് വില്ലേജ് പരിധിയില്‍ മാത്രം കോടികള്‍ വിലമതിക്കുന്ന 2.15 ഏക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂവുടമകളില്‍നിന്ന് സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. സിവില്‍ സ്‌റ്റേഷന് തൊട്ടടുത്ത് ഉള്‍പ്പെടെ ഭൂവുടമകള്‍ നാല് ഏക്കറോളം പുറമ്പോക്ക് പിടിച്ചെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ.സുരേഷ്‌കുമാര്‍,അഡീഷനല്‍ തഹസില്‍ദാർ പി.കെ. ബാബു എന്നിവരും കലക്ടര്‍ക്കൊപ്പം സ്ഥലത്തെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story