Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ.എസ്.എസ് ആക്രമണം:...

ആർ.എസ്.എസ് ആക്രമണം: താക്കീതായി പ്രതിഷേധ റാലി

text_fields
bookmark_border
പറവൂർ: ആർ.എസ്.എസ്, സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ മുസ്ലിം മഹല്ല് ഏകോപന സമിതി റാലിയിൽ പ്രതിഷേധമിരമ്പി. വടക്കേക്കരയിൽ ലഘുലേഖ വിതരണംചെയ്തവരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനവും പ്രതിരോധസംഗമവും സംഘടിപ്പിച്ചത്. ആർ.എസ്.എസി​െൻറ ജനനം നാഗ്പൂരിലാണെങ്കിൽ അതി​െൻറ മരണം കേരളത്തിലായിരിക്കുമെന്ന് സംഗമം ഉദ്ഘാടനംചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു പറഞ്ഞു. വടക്കേ ഇന്ത്യയിൽ പശുവി​െൻറ പേരിലും മറ്റും മുസ്ലിംകളെ സംഘം ചേർന്ന് കൊല്ലുകയാണ്. 50 വർഷക്കാലം ഭരിക്കാൻവേണ്ട റിഹേഴ്സൽ എടുക്കുകയാണ് ഇതിലൂടെ സംഘ്പരിവാർ ചെയ്യുന്നതെന്നും വാസു പറഞ്ഞു. ആൾക്കൂട്ട ആക്രമണങ്ങൾക്കും തല്ലിക്കൊല്ലലുകൾക്കുമെതിരെ ജനകീയ പ്രതിഷേധം അനിവാര്യമാണെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം ഇരകളെ വേട്ടയാടുന്നതിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിന് കാരണക്കാരനായ ആലുവ റൂറൽ എസ്.പി എ.വി. ജോർജിനെതിരെ നടപടിയും വേണം. പറവൂർ മുനിസിപ്പൽ മിനി പാർക്കിൽ നടന്ന സമ്മേളനത്തിൽ ഏകോപന സമിതി ചെയർമാൻ മാഞ്ഞാലി സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം. സൈനുദ്ദീൻ, ഒാൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി അഫ്സൽ ഖാസിമി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുന്നാസർ ബാഖവി, ഇബ്രാഹീം മൗലവി, സുബൈർ പീടിയേക്കൽ (കേരള നദ്വത്തുൽ മുജാഹിദീൻ), ഷമീർ മദനി (വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ), ഷഫീക്ക് തങ്ങൾ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), എം.എച്ച്. ഷാനവാസ് (സുന്നി യുവജന സംഘം), എൻ.കെ. അലി (മെക്ക), കെ.എ. അഫ്സൽ (പോപ്പുലർ ഫ്രണ്ട്), അസ്ലം മൗലവി (കെ.എം.വൈ.എഫ്), നൗഷാദ് ബാഖവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), സലീം മൗലവി (ഇമാംസ് കൗൺസിൽ), മുഹമ്മദ് വെട്ടത്ത് (അജ്വ), എം.കെ. ജമാലുദ്ദീൻ (ജമാഅത്തെ ഇസ്ലാമി), കാഞ്ഞാർ അബ്ദുൽ റസാഖ് മൗലവി (മുസ്ലിം ഏകോപന സമിതി), സുന്ന ജാൻ (വഖഫ് സംരക്ഷണ സമിതി), അബ്ദുൽ ലത്തീഫ് ഹാജി (തബ്ലീഗ് ജമാഅത്ത്), വെളിയത്തുനാട് ജുമാ മസ്ജിദ് ഇമാം ഇസ്മായിൽ ഹസനി, ഏഴിക്കര കെടാമംഗലം ജമാഅത്ത് സെക്രട്ടറി ഡോ. സവാദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story