Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​പെഷൽ...

സ്​പെഷൽ റിക്രൂട്ട്മെൻറ് അനിവാര്യം^കെ.ആർ.എൽ.സി.സി

text_fields
bookmark_border
സ്പെഷൽ റിക്രൂട്ട്മ​െൻറ് അനിവാര്യം-കെ.ആർ.എൽ.സി.സി കൊച്ചി: പി.എസ്.സി നിയമനങ്ങളിലെ സംവരണ നഷ്ടത്തെക്കുറിച്ച് പഠനം നടത്തുമെന്ന് കേരള റീജ്യനൽ ലാറ്റിൻ കാത്തലിക് കൗൺസിൽ. ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ ശുപാർശ ചെയ്ത സ്പെഷൽ റിക്രൂട്ട്മ​െൻറ് സർക്കാർ തസ്തികകളിൽ സമൂഹികനീതി ഉറപ്പാക്കാൻ അനിവാര്യമാണെന്ന് സെക്രേട്ടറിയറ്റ് യോഗം വിലയിരുത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായ കാരണങ്ങളാൽ സമൂഹത്തി​െൻറ മുഖ്യധാരയിൽനിന്ന് പിന്നാക്കസമുദായങ്ങൾക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉന്നത ഉദ്യോഗങ്ങളിലും മറ്റും അർഹമായ പങ്കാളിത്തം ലഭിച്ചിട്ടില്ല. തുല്യനീതിയും ജനസംഖ്യാനുപാതികപങ്കാളിത്തവും പിന്നാക്കസമുദായങ്ങൾക്ക് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആർച് ബിഷപ് സൂസപാക്യം അധ്യക്ഷത വഹിച്ചു. ഷാജി ജോർജ്, ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. തോമസ് തറയിൽ, ആൻറണി ആൽബർട്ട്, സ്മിത ബിജോയ്, ആൻറണി നൊറോണ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story