Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്ഷാബന്ധ​െൻറ മറവിൽ...

രക്ഷാബന്ധ​െൻറ മറവിൽ ആർ.എസ്.എസ് പ്രവർത്തനം: നടപടിക്ക് നിർദേശം

text_fields
bookmark_border
കളമശ്ശേരി: ഗവ: മെഡിക്കൽ കോളജിൽ രക്ഷാബന്ധൻ മറവിൽ ആർ.എസ്.എസ് ശാഖാ പ്രവർത്തനം നടത്തിയതിനെതിരെ നടപടി സ്വീകരിക്കാൻ നിർദേശം. മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും എ.ഐ.വൈ.എഫ്. കളമശ്ശേരി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. ഒരാഴ്ച മുമ്പ് കളമശ്ശേരി ഗവ: മെഡിക്കൽ കോളജിൽ നടന്ന ശാഖാ പരിപാടിക്കെതിരെയാണ് പരാതി. മെഡിക്കൽ കോളജിലെ ചില ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. യാതൊരു അനുമതിയും നൽകിയില്ല എന്നാണ് ചില ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, ചില ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പരിപാടി നടത്തിയതെന്നാണ് എ.ഐ.വൈ.എഫ്.ഐക്കാരുടെ ആരോപണം. ഇവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story