Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി കോൺഗ്രസ്​ കൺവെൻഷൻ

text_fields
bookmark_border
കൊച്ചി: കേരള തീരദേശം ഗ്രീൻ കോറിഡോർ പദ്ധതിയിലൂടെ 35,000 മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് മധ്യമേഖല പ്രതിഷേധ നേതൃത്വ കൺവെൻഷൻ നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ ചെയർമാൻ ടി.എം. പ്രതാപൻ അധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജി.എസ്.ടി നടപ്പാക്കിയതുമൂലം ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക, കയറ്റുമതിക്കാരിൽനിന്ന് സെസ്സ് പിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അവകാശ നിഷേധത്തിനെതിരെ തയ്യൽ തൊഴിലാളികൾ കൊച്ചി: അവകാശ നിഷേധത്തിനെതിരെ ടെയ്ലറിങ് ആൻഡ് എംേബ്രായ്ഡറി വർക്കേഴ്സ് കോൺഗ്രസ് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഓഫിസ് ഉപരോധിച്ചു. സ്ത്രീ തയ്യൽതൊഴിലാളികളടക്കം 400 ഒാളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് തോമസ് കല്ലാടൻ, സമര സമിതി ചെയർമാൻ കെ.എ. ഫെലിക്സ്, കെ.എ. പീറ്റർ, രമ രാമകൃഷ്ണൻ, ടി. ചന്ദ്രശേഖരൻ, ടി. രാജൻ, ജെയിംസ് അധികാരം, ഷാൻസി സലാം, ഡി.സി.സി സെക്രട്ടറി ഗോപാലൻ, എ.എ. ജോൺസൺ എന്നിവർ സംസാരിച്ചു. 2140 രൂപ അംശാദായമായി അടച്ച അംഗത്തിന് 960 രൂപ മാത്രം റിട്ടയർമ​െൻറ് ബെനഫിറ്റായി നൽകുന്നത് ക്ഷേമനിധി നിയമ ലംഘനമാണെന്ന് സംഘടന ആരോപിച്ചു. ഇത്തരത്തിൽ കവർന്നെടുക്കുന്ന പണം ഏത് അക്കൗണ്ടിലാണ് സൂക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story