Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടികജാതി...

പട്ടികജാതി യുവാക്കള്‍ക്ക് വിസയും വിമാനടിക്കറ്റും നാളെ വിതരണം ചെയ്യും

text_fields
bookmark_border
അങ്കമാലി: അയ്യൻകാളിയുടെ ജന്മദിനത്തില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതിക്കാരുടെ സാമൂഹിക മുന്നേറ്റത്തിന് പുതിയ തുടക്കം കുറിക്കുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് പ്രോഗ്രാമി​െൻറ ഭാഗമായി പട്ടികജാതി വിഭാഗത്തില്‍പെട്ട 14 യുവാക്കള്‍ക്ക് പദ്ധതി വിഹിതം തുക വിനിയോഗിച്ച് തൊഴില്‍ പരിശീലനം നല്‍കി. സംസ്ഥാന തൊഴില്‍ വകുപ്പി​െൻറ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന് കീഴില്‍ എസ്‌പോയര്‍ അക്കാദമിയുടെ ഇൻകല്‍ പാര്‍ക്കിലെ കാമ്പസിലാണ് തൊഴില്‍ പരിശീലനം നല്‍കിയത്. ഫിറ്റര്‍, ഇന്‍സ്ട്രുമെേൻറഷന്‍, ഫാബ്രികേഷന്‍ എന്നീ ട്രേയ്ഡുകളിലാണ് പരിശീലനം നല്‍കിയത്. വിദേശ തൊഴിലിനുള്ള വിസയും വിമാനടിക്കറ്റും തയാറായി. 28 ന് മൂന്ന് മണിക്ക് ടെല്‍ക്കിന് സമീപം ഇന്‍കല്‍ പാര്‍ക്കില്‍ എസ്‌പോയര്‍ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പട്ടികജാതി/ വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ 14 പേര്‍ക്ക് വിസയും വിമാനടിക്കറ്റും വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ അധ്യക്ഷത വഹിക്കും. എസ്‌പോയിര്‍ അക്കാദമി ഡയറക്ടറും ഇറാം ഗ്രൂപ് ചെയര്‍മാൻ ഡോ. സിദ്ദീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍, സ്‌കില്‍സ് എക്‌സലന്‍സ് പ്രോഗ്രാം കണ്‍വീനർ ടി.എം. വര്‍ഗീസ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അയ്യപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story