Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാതയിലും...

ദേശീയപാതയിലും കടുങ്ങല്ലൂർ റോഡിലും ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല

text_fields
bookmark_border
സിഗ്‌നലിലെ അശാസ്ത്രീയത ആലുവ: സിഗ്‌നൽ സംവിധാനത്തിലെ അശാസ്ത്രീയത മൂലം ദേശീയപാതയിലും കടുങ്ങല്ലൂർ റോഡിലും ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല . ദേശീയപാതയിൽ തോട്ടക്കാട്ടുകര കവലയിലെ പുതിയ ട്രാഫിക് സിഗ്നലാണ് പ്രശ്‌നമായിരിക്കുന്നത്. കടുങ്ങല്ലൂർ റോഡിൽ നിന്ന് കവലയിലേക്ക് പ്രവേശിക്കാനുള്ള വാഹനങ്ങൾക്ക് ലഭിക്കുന്ന സമയം കുറഞ്ഞു. ഇതാണ് പ്രശ്‍നം രൂക്ഷമാക്കിയത്. സിഗ്‌നൽ സംവിധാനം പൊലീസുകാർ നേരിട്ട് പ്രവർത്തിപ്പിക്കുമ്പോഴും കുരുക്ക് ഏറുന്നുണ്ട്. ഓരോ ഭാഗത്തെയും തിരക്കിനനുസൃതമായി സിഗ്‌നലുകൾ നിയന്ത്രിക്കേണ്ടതുണ്ട്. അതില്ലാതെ വരുമ്പോഴാണ് പ്രശ്‍നം സങ്കീർണമാകുന്നത്. പലപ്പോഴും ചില ഭാഗത്തേക്ക് മാത്രം വാഹനങ്ങൾ തുടർച്ചയായി കടത്തിവിടുന്നുണ്ട്. ഇതുമൂലം മറ്റ് റോഡുകളിൽ വാഹനങ്ങൾ നിറഞ്ഞിട്ടുണ്ടാകും. ഇത് കവലയിൽ വലിയ കുരുക്കിനും ഇടയാക്കും. കടുങ്ങല്ലൂർ റോഡിലേക്ക് ഒന്നോ രണ്ടോ വാഹനങ്ങൾ കടക്കുമ്പോഴേക്കും സമയം കഴിയും. പിന്നീട് ഏറെ നേരം കഴിഞ്ഞേ സിഗ്‌നൽ ലഭിക്കൂ. ഇതോടെ ഈ റോഡിൽ വാഹനങ്ങൾ കൂടുതൽ സമയം കിടക്കേണ്ടി വരുന്നു. ഇത് പലപ്പോഴും കടുങ്ങല്ലൂർ വരെ നീളാറുണ്ട്. വീതി കുറഞ്ഞ റോഡാണ് തോട്ടക്കാട്ടുകരയിൽനിന്ന് കടുങ്ങല്ലൂരിലേക്കുള്ളത്. അതുകൊണ്ടുതന്നെ പൊതുവിൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏതു സമയവും ട്രാഫിക് കുരുക്കിൽപെട്ട് ശ്വാസം മുട്ടുകയാണ് യാത്രക്കാർ. കടുങ്ങല്ലൂർ റോഡിലുണ്ടാകുന്ന കുരുക്ക് ദേശീയപാതെയയും ബാധിക്കുകയാണ്. തിരക്കിനനുസരിച്ച് സമയം ക്രമീകരിക്കുന്ന സിഗ്‌നൽ സംവിധാനം നടപ്പാക്കിയാലേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ.
Show Full Article
TAGS:LOCAL NEWS 
Next Story