Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീർഥാടകരുടെ ആദ്യ സംഘം...

തീർഥാടകരുടെ ആദ്യ സംഘം സെപ്​റ്റംബർ 21ന്​ തിരിച്ചെത്തും

text_fields
bookmark_border
നെടുമ്പാശ്ശേരി: ഹജ്ജ് കഴിഞ്ഞ് . പുലർച്ച 5.45നാണ് 300 പേരടങ്ങിയ ആദ്യ സംഘമെത്തുക. ഒക്ടോബർ നാലിന് അവസാനസംഘം എത്തും. 21ന് ഒരു വിമാനമേയുള്ളൂ. ഒക്ടോബർ ഒന്നിനും നാലിനും രണ്ടുവീതവും മൂന്നിന് നാലും വിമാനമുണ്ട്. മറ്റു ദിവസങ്ങളിൽ മൂെന്നണ്ണം വീതമാണ്. ഒക്ടോബർ മൂന്നിന് മൊത്തം 1200 തീർഥാടകർ എത്തും. ശനിയാഴ്ച പുറപ്പെട്ടവർ നാലിന് അവസാന വിമാനത്തിൽ രാവിലെ 11.45ന് തിരിച്ചെത്തും. എല്ലാ തീർഥാടകർക്കുമുള്ള സംസം വെള്ളം വിമാനത്താവളത്തിലെത്തിച്ചു. ഒരാൾക്ക് അഞ്ച് ലിറ്റർ വീതം വിതരണം ചെയ്യും. ഹജ്ജ് ക്യാമ്പി​െൻറ ഒാമനയായി മുഹമ്മദ് ഖൈസ് നെടുമ്പാശ്ശേരി: അവസാന സംഘത്തിൽ പുറപ്പെട്ട 10 മാസം പ്രായമുള്ള മുഹമ്മദ് ഖൈസ് ഹജ്ജ് ക്യാമ്പിെലത്തിയവരുടെ ഒാമനയായി. കോഴിേക്കാട് എളേറ്റിൽ വേട്ടാളി മുഹമ്മദ് കോയ-ശരീഫ ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയതാണ് മുഹമ്മദ് ഖൈസ്. മൂത്തത് 15കാരിയായ ഫാത്തിമ നൗഫ. മാതാവ് ഫാത്തിമ, സഹോദരി നുസൈബ, സഹോദരീ ഭർത്താവ് യൂസുഫ് ചങ്ങരത്ത് എന്നിവരും മുഹമ്മദ് കോയക്കൊപ്പമുണ്ട്. കായംകുളം ഹസനിയ അറബിക് കോളജ് അധ്യാപകൻ തിരുവനന്തപുരം ബാലരാമപുരം സ്വദേശി താരിഖ് അൻവർ-ഫാത്തിമ ദമ്പതികളുടെ ഒന്നര വയസ്സുകാരി സൈനബ്, വളാഞ്ചേരി പള്ളി റോഡ് നിസാർ-ഫൗസിയ ദമ്പതികളുടെ ഒന്നേകാൽ വയസ്സുകാരൻ നാസിം എന്നിവരും അവസാന സംഘത്തിൽ പുണ്യഭൂമിയിലേക്ക് യാത്രയായി.
Show Full Article
TAGS:LOCAL NEWS 
Next Story