Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊല്ലത്ത്​ വള്ളം...

കൊല്ലത്ത്​ വള്ളം തകർന്നത്​ ഫോർട്ട്​ കൊച്ചി ദുരന്തത്തി​െൻറ രണ്ടാം വാർഷിക ദിനത്തിൽ

text_fields
bookmark_border
മട്ടാഞ്ചേരി: 11 പേരുടെ മരണത്തിനിടയാക്കിയ ഫോർട്ട് കൊച്ചി ബോട്ട് ദുരന്തത്തിന് രണ്ടു വർഷം തികയുന്ന ദിവസംതന്നെ കൊല്ലത്തി​െൻറ സമുദ്ര മേഖലയിൽനിന്ന് ജലയാന അപകട വാർത്തയെത്തിയത് തീരമേഖലയെ ആശങ്കയിലാക്കി. 2015 ആഗസ്റ്റ് 26നാണ് ഫോർട്ട് കൊച്ചി കമാല കടവിലുണ്ടായ ദുരന്തത്തിൽ 11 ജീവൻ പൊലിഞ്ഞത്. അതേദിവസം ഏതാണ്ട് അതേസമയം െകാല്ലത്തുനിന്ന് ബോട്ടപകടം സംബന്ധിച്ച വാർത്ത പരന്നതാണ് ആശങ്കക്കിടയാക്കിയത്. കൊല്ലം തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ കപ്പലിടിച്ച് ചൂണ്ടവള്ളമാണ് തകർന്നതെന്ന് പിന്നീട് വ്യക്തമായി. എങ്കിലും വള്ളത്തിലുണ്ടായിരുന്ന ആറുപേരെ സംബന്ധിച്ച് ആദ്യമൊന്നും വിവരം ലഭിച്ചിരുന്നില്ല. അപകടത്തിൽപ്പെട്ടവരെ മുഴുവൻ രക്ഷപ്പെടുത്താനായെന്ന വാർത്തയെത്തിയതോടെയാണ് ആശങ്കക്ക് അറുതിയായത്. ഫോർട്ട് കൊച്ചി അപകടത്തിനുശേഷവും കടലിലും കായലിലുമുള്ള അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇവിടെ സർവിസ് നടത്തുന്ന ജങ്കാർ കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട് കടലിലേക്ക് ഒഴുകി. ജലയാനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. എന്നാൽ, വേഗം നിയന്ത്രിക്കാനോ പഴക്കം പരിശോധിക്കാനോ സംവിധാനമോ നിരീക്ഷണമോ നിലവിലില്ല. നിയമങ്ങൾ പാലിക്കാതെ അനധികൃതമായി ജലയാനങ്ങൾക്ക് സർവിസ് നടത്താൻ അനുമതി നൽകുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളും തുടരുന്നു. ഫോർട്ട് കൊച്ചി ബോട്ട് ദുരന്തത്തിന് രണ്ട് വയസ്സാകുമ്പോഴും യാത്രക്ക് ബദൽ സംവിധാനം ഒരുക്കാൻ നഗരസഭ തയാറാകാത്തത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പകരം സംവിധാനമെന്ന നിലയിൽ റോ-റോ ജങ്കാറും ഫോർട്ട് ക്വീൻ ബോട്ടും കോടികൾ മുടക്കി പണിത് ട്രയൽ റൺ നടത്തി മാസങ്ങൾ പിന്നിട്ടിട്ടും സർവിസ് ആരംഭിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story