Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅര്‍ത്തുങ്കല്‍...

അര്‍ത്തുങ്കല്‍ പള്ളിക്കെതിരെ പരാമര്‍ശം: മോഹന്‍ദാസിനെതിരെ കേസെടുത്തു

text_fields
bookmark_border
ചേര്‍ത്തല: തീർഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ ബസലിക്കെക്കതിരെ സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി ഇൻറലക്ച്വൽ സെൽ കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസിനെതിരെ അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തു. പ്രസ്താവന ഒരുമയോടെ കഴിയുന്ന നാനാജാതി മതസ്ഥർക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ഇടയാക്കുമെന്നു കാട്ടി എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയാണ് കേസിന് ആധാരം. പരാതി സ്വീകരിച്ച പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ക്രിമിനൽ നടപടി നിയമത്തിലെ 153 എ വകുപ്പ് പ്രകാരം കേസ് എടുക്കാൻ നിര്‍ദേശിച്ചിരുന്നു. ചേര്‍ത്തല സി.ഐ. മോഹൻ ലാലിനാണ് അന്വേഷണ ചുമതല. എന്നാല്‍, ഇതുസംബന്ധിച്ച് ബസലിക്ക നേരിട്ട് പരാതി നല്‍കിയിട്ടില്ല. പരാമര്‍ശം വളരെ മോശമായിപ്പോെയന്ന് ബസലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ അര്‍ത്ഥശ്ശേരി പറഞ്ഞു. മതസ്പര്‍ധ വളര്‍ത്തി രാഷ്ട്രീയം കളിക്കുന്നത് സമൂഹത്തില്‍ അസഹിഷ്ണുതയും മതസ്പര്‍ധയും വളര്‍ത്താന്‍ മാത്രമേ ഉതകുകയുള്ളൂവെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story