Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവൈപ്പ് ജനതയുടെ...

പുതുവൈപ്പ് ജനതയുടെ ആശങ്ക മുഖ്യമന്ത്രിയെ ധരിപ്പിച്ചു^ ഉമ്മൻ ചാണ്ടി

text_fields
bookmark_border
പുതുവൈപ്പ് ജനതയുടെ ആശങ്ക മുഖ്യമന്ത്രിയെ ധരിപ്പിച്ചു- ഉമ്മൻ ചാണ്ടി കൊച്ചി: പുതുവൈപ്പ് ജനതയുടെ ആശങ്ക മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ചർച്ചയിലൂടെ മാത്രമേ തീരുമാനം ഉണ്ടാകൂവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗണേശോത്സവ ട്രസ്റ്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി, നഗരത്തിലെ വിവിധ ഹൈന്ദവസംഘടനകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ശിവക്ഷേത്രത്തിൽ നടന്നുവന്ന ഗണേശോത്സവത്തി​െൻറ സമാപനം വൈപ്പിനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർണപ്പകിട്ടാർന്ന ഘോഷയാത്രയോടെ ശിവക്ഷേത്രത്തിൽനിന്ന് പുതുവൈപ്പ് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്തിച്ച നൂറോളം വിഗ്രഹങ്ങൾ പതിനായിരക്കണക്കിന് ഭക്തരുടെ ഗണേശസ്തുതിയുടെ അകമ്പടിയോടെ പുതുവൈപ്പ് ബീച്ചിൽ നിമജ്ജനം ചെയ്തു. ഗണേശോത്സവ ട്രസ്റ്റ് പ്രഖ്യാപിച്ച ഗണേശഭക്ത പുരസ്കാരം ജയലക്ഷ്മി സിൽക്‌സ് മാനേജിങ് ഡയറക്ടർ നാരായണ കമ്മത്തിനും ഗണേശ നാട്യ പുരസ്കാരം മാളവിക സുനിലിനും ഉമ്മൻ ചാണ്ടി സമ്മാനിച്ചു. ഗണേശോത്സവ ട്രസ്റ്റ് സെക്രട്ടറി ടി.ആർ. ദേവൻ, വൈസ് ചെയർമാൻ ടി. വിനയ്കുമാർ, ആഘോഷകമ്മിറ്റി ചെയർമാൻ ടി. രാജേന്ദ്രപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story