Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജുവനൈൽ ജസ്​റ്റിസ്...

ജുവനൈൽ ജസ്​റ്റിസ് ആക്​ട്​: അനാഥ മന്ദിരങ്ങൾ സംരക്ഷിക്കണം ^സീറോ മലബാർ സഭ

text_fields
bookmark_border
ജുവനൈൽ ജസ്റ്റിസ് ആക്ട്: അനാഥ മന്ദിരങ്ങൾ സംരക്ഷിക്കണം -സീറോ മലബാർ സഭ കൊച്ചി: അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പാവപ്പെട്ട കുട്ടികളുടെയും ആവശ്യങ്ങളും അവകാശങ്ങളും പരിഗണിച്ചാവണം ജുവനൈൽ ജസ്റ്റിസ് ആക്ട് നടപ്പാക്കേണ്ടതെന്ന് സീറോ മലബാർ സഭ സിനഡ്. ആക്ട് നടപ്പാകുമ്പോൾ സംസ്ഥാനെത്ത അനാഥമന്ദിരങ്ങളും ബാലഭവനങ്ങളും പൂേട്ടണ്ട സാഹചര്യമാണുള്ളത്. ഇത്തരം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്ന ആക്ടിലെ നിർദേശങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണ്. ഇടുക്കിയിലെ പട്ടയവിതരണ നടപടികൾ വേഗത്തിലാക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. ഇടുക്കിയിൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. സർക്കാർ ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുത്ത സാഹചര്യത്തിൽ പട്ടയവിതരണം സംബന്ധിച്ച ഉത്തരവുകളും തുടർനടപടികളും വേഗത്തിലാക്കണം. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം നിയന്ത്രിക്കാൻ ക്രിയാത്്മക നടപടികളുണ്ടാകണമെന്നും സിനഡ് ആവശ്യപ്പെട്ടു. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ കാക്കനാട് മൗണ്ട് സ​െൻറ് തോമസിൽ നടക്കുന്ന സിനഡ് സെപ്റ്റംബർ ഒന്നിന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story