Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭൂമി കൈയേറ്റം:...

ഭൂമി കൈയേറ്റം: അന്വേഷണം നടത്താൻ ഉത്തരവ്​

text_fields
bookmark_border
മൂവാറ്റുപുഴ: -കാളിയാര്‍ റോഡിലെ വണ്ണപ്പുറം വില്ലേജില്‍ പുറമ്പോക്ക് ഭൂമി കൈയേറി കെട്ടിടം പണിത കേസിൽ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി.കലാംപാഷ ഉത്തരവിട്ടു. പുറമ്പോക്ക് കൈവശപ്പെടുത്തി എസ്.എന്‍.എം.എച്ച്.എസ് സ്‌കൂളിന് വിൽപന നടത്തി, ഭൂമി പാട്ടത്തിന് കൊടുത്ത് മൊബൈല്‍ ടവര്‍ പണിയാന്‍ അനുവദിച്ച് വാടക ഈടാക്കി എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വണ്ണപ്പുറം സ്വദേശികളായ ചെമ്പകത്തിനാല്‍ മത്തായി കുര്യാക്കോസ്, ഭാര്യ മേരി കുര്യാക്കോസ്, റിട്ടയേർഡ് അഡീഷനല്‍ തഹസില്‍ദാര്‍ സി.ജെ. ജോണ്‍, വണ്ണപ്പുറം പഞ്ചായത്ത് മുന്‍ സെക്രട്ടറിമാരായ എം.എം. ഇമ്മാനുവ ല്‍, എം.പി. സലീം എന്നിവര്‍ക്കെതിരെയാണ് കേസ്. ജനശക്തി പ്രവര്‍ത്തകനായ എം. എല്‍. ആഗസ്തി ഫയൽ ചെയ്ത കേസിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story