Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖ​ത്ത​ർ വാർത്ത...

ഖ​ത്ത​ർ വാർത്ത ഏ​ജ​ൻ​സി വെ​ബ്​​സൈ​റ്റ്​ ഹാ​ക്കി​ങ്​: അഞ്ചുപേർ തു​ർ​ക്കി​യി​ൽ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ദോഹ: ഖത്തർ ന്യൂസ് ഏജൻസി (ക്യു.എൻ.എ) വെബ്സൈറ്റ് ഹാക്ക് ചെയ്തതുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന അഞ്ചുപേരെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ തർക്കി നിയമമന്ത്രി അബ്ദുൽ ഹമീദ് ഗുൽ, ഖത്തർ പബ്ലിക് േപ്രാസിക്യൂട്ടർ അലി ബിൻ ഫത്വീസ് അൽമർറി എന്നിവർ സംയുക്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെബ്സൈറ്റ് തകർക്കുക മാത്രമല്ല, ഖത്തർ അമീറി​െൻറ പേരിൽ അദ്ദേഹം പറയാത്ത കാര്യങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നാല് രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഇത്. സംഭവം നടന്ന ഉടൻ ഖത്തർ ആഭ്യന്തരമായും രാജ്യാന്തര തലത്തിലെ സംവിധാനങ്ങൾ ഉപയോഗിച്ചും ഉൗർജിത അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി തുർക്കി ഖത്തറിനെ അറിയിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് തുർക്കി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കുറ്റകൃത്യത്തിന് പിന്നിൽ ആരാണെന്ന് ചോദ്യം ചെയ്യൽ പുരോഗമിക്കുന്ന മുറക്ക് മാത്രമേ അറിയാൻ കഴിയൂവെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story