Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർണാടകയിൽ 29,000...

കർണാടകയിൽ 29,000 എൻജിനീയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

text_fields
bookmark_border
സ്വകാര്യ കോളജുകളിലെ മാനേജ്മ​െൻറ് ക്വോട്ട സീറ്റുകൾ വേറെയും ബംഗളൂരു: കർണാടകയിലെ എൻജിനീയറിങ് കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന പ്രവണതക്ക് ഇത്തവണയും മാറ്റമില്ല. ആകെയുള്ള 77,500 എൻജിനീയറിങ് സീറ്റുകളിൽ 29,000 എണ്ണത്തിലും ഇതുവരെ പ്രവേശനം നടന്നിട്ടില്ല. പൊതുപ്രവേശന പരീക്ഷയിലൂടെയും (സി.ഇ.ടി) മെഡിക്കൽ, എൻജിനീയറിങ് ഡ​െൻറൽ കോളജുകളുടെ കൂട്ടായ്മയായ കോമെഡ്കെ നടത്തുന്ന പരീക്ഷയിലൂടെയും പ്രവേശനം നൽകുന്ന സ്വകാര്യ, സർക്കാർ, എയ്ഡഡ് കോളജുകളിലെ സീറ്റുകളിൽ 37 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ കോളജുകളിലെ മാനേജ്മ​െൻറ് ക്വോട്ടയിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾക്കു പുറമെയാണിത്. സി.ഇ.ടി വഴി പ്രവേശനം നടത്തുന്ന സർക്കാർ കോളജുകളിലും സ്വകാര്യ കോളജുകളിലെ സർക്കാർ ക്വോട്ടയിലുമുള്ള മൊത്തം 62,000 സീറ്റുകളിൽ 19,000 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കോമെഡ്കെ വഴി പ്രവേശനം നേടുന്ന 15,500 സീറ്റുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 10,000ത്തിന് മുകളിൽ സീറ്റുകളാണ്. കഴിഞ്ഞവർഷവും സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളുടെ അവസ്ഥ സമാനമായിരുന്നു. എൻജിനീയറിങ്ങി​െൻറ ആകർഷണീയത പതിയെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതി​െൻറ തെളിവാണ് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളെന്ന് ബംഗളൂരുവിലെ എം.എസ്. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുൻ പ്രിൻസിപ്പൽ കെ. രജിനികാന്ത് പറഞ്ഞു. വരുംവർഷങ്ങളിൽ സീറ്റുകൾക്കുള്ള ആവശ്യക്കാർ വീണ്ടും കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷയുടെ വരവാണ് എൻജിനീയറിങ് കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമെന്ന് ബി.എം.എസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൾ കെ. മല്ലികാർജുൻ ബാബു പറയുന്നു. നീറ്റ് പരീക്ഷയിൽ മെഡിക്കൽ, ഡ​െൻറൽ സീറ്റുകൾക്ക് യോഗ്യത നേടിയ വിദ്യാർഥികൾ അവരുടെ എൻജിനീയറിങ് സീറ്റുകൾ ഒഴിവാക്കിയാണ് പോകുന്നത്. എൻജിനീയറിങ് കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ദേശീയ പ്രതിഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story