Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമ്മക്കിളിക്കൂട് 13 ാം ...

അമ്മക്കിളിക്കൂട് 13 ാം വീടിന് തറക്കല്ലിട്ടു

text_fields
bookmark_border
ആലുവ : അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് ഭവനനിര്‍മാണ പദ്ധതിയിലെ 13 ാമത്തെ വീടി‍​െൻറ തറക്കല്ലിടല്‍ എടത്തല പഞ്ചായത്ത് 17 ാം വാര്‍ഡ് ഒണോടിമൂലയില്‍ നടന്നു. ഇടപ്പള്ളി അല്‍ഷിഫ ഹോസ്പിറ്റൽ എം.ഡി ഡോ. ഷാജഹാന്‍ നിർവഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം അബൂബക്കര്‍, സ്‌ഥിരം സമിതി അധ്യക്ഷ ആബിദ ഷെരീഫ്, പഞ്ചായത്ത് അംഗം എം.പി.അബ്‌ദു, എടത്തല സഹകരണ ബാങ്ക് പ്രസിഡൻറ് ഷംസുദ്ദീന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സി.യു യൂസഫ്, ലീഗ് മണ്ഡലം പ്രസിഡൻറ് മുസ്തഫ, ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, ജനതാദള്‍ നേതാവ് പി.കെ അലി, എയ്ഷര്‍ പൈപ്പ് കമ്പനിയുടെ എം.ഡി എം.എം അബ്‌ദുൽ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സാജിത അബ്ബാസ് സ്വാഗതവും സ്‌ഥിരം സമിതി അധ്യക്ഷൻ എം.പി. കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് എം.കെ.എം ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ എ.എ.മായിന്‍, ജോണ്‍സണ്‍ ജേക്കബ്, റുഖിയാ റഷീദ്, അനില അയ്യപ്പന്‍കുട്ടി, കെ.എസ്.സെറീന തുടങ്ങിയവർ പങ്കെടുത്തു. ആത്തിക്ക, പാത്തു എന്നീ വികലാംഗരായ അവിവാഹിതകളായ സഹോദരിമാര്‍ക്ക് വേണ്ടിയാണ് 510 ചതുരശ്ര അടിയിലുള്ള ഈ ഭവനം നിര്‍മിക്കുന്നത്. എയ്ഷര്‍ പൈപ്പ് കമ്പനി എം.ഡി എം.എം. ജബ്ബാര്‍ പദ്ധതിയിൽ പങ്കുചേര്‍ന്ന് ഒരു വീട് നിർമിച്ചു നല്‍കുമെന്ന് ചടങ്ങിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story