Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണ ബാങ്കിൽ വ്യാജ...

സഹകരണ ബാങ്കിൽ വ്യാജ ഒപ്പിട്ട്​ ഉപഹാരങ്ങൾ തട്ടിയെടുത്തതായി ആക്ഷേപം

text_fields
bookmark_border
ആലങ്ങാട്: സഹകരണ ബാങ്കിൽ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് ഉപഹാരങ്ങൾ തട്ടിയെടുത്തതായി ആക്ഷേപം. മാഞ്ഞാലി സഹകരണ ബാങ്ക് പ്രതിപക്ഷ അംഗങ്ങളായ എ.എം.അലി, പി.എ.സക്കീർ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തുള്ളവരും സ്ഥലത്തില്ലാത്തവരും ആശുപത്രിയിൽ കിടക്കുന്നവരുമടക്കം ആയിരത്തോളം പേരുടെ വ്യാജ ഒപ്പാണ് വന്നിട്ടുള്ളത്. ഒരാൾക്ക് 120 രൂപ വിലയുള്ള രണ്ട് പ്ലെയിറ്റാണ് ഉപഹാരമായി നൽകിയിരുന്നത്. ആരോപണം വന്നതോടെ ഇരുനൂറോളം പേരുകൾ വെട്ടിമാറ്റിയതായും പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. സാമ്പത്തിക അച്ചടക്കം പാലിച്ചും ധൂർത്ത് ഒഴിവാക്കിയും പുറമേനിന്നുള്ള നിക്ഷേപം സ്വീകരിച്ചും കഴിഞ്ഞ 20 വർഷമായി ബാങ്ക് ലാഭത്തിലാക്കി 25 ശതമാനം ലാഭവിഹിതവും നൽകിവന്നിരുന്നു. മൂന്ന് പതിറ്റാണ്ടുകൊണ്ട് ബാങ്കിലുണ്ടാക്കിയ സാമ്പത്തിക സുരക്ഷിതത്വവും ഭദ്രതയും സി.പി.എം നേതൃത്വത്തിലുള്ള ഭരണം മൂന്നുമാസംകൊണ്ട് തകർക്കുകയാണെന്നും ഈ കാര്യങ്ങൾ കാണിച്ച് ജോ.രജിസ്ട്രാർക്കും വിജിലൻസിനും പരാതി നൽകുമെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story