Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി ജന്മശതാബ്​ദി കുടുംബസംഗമം

text_fields
bookmark_border
ആലങ്ങാട്: കരുമാല്ലൂർ മനക്കപ്പടി മേഖലയിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി ജന്മശതാബ്്ദി കുടുംബസംഗമം സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കൊപ്പം നിൽക്കേണ്ട സർക്കാർ ഇന്ന് കൊള്ള ഫീസ് വാങ്ങുന്ന മാനേജ്മ​െൻറിെനാപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നപ്പോൾ സർക്കാർ വക്കീൽ കുട്ടികൾക്കുവേണ്ടി വാദിക്കാത്തതിനാൽ കോടതിവിധി മാനേജ്മ​െൻറുകൾക്ക് അനുകൂലമായെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡൻറ് മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി.പോൾ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് ബാബു മാത്യു, മണ്ഡലം പ്രസിഡൻറ് എ.എം.അലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ബാബു, ബ്ലോക്ക് ഭാരവാഹികളായ കെ.ആർ.നന്ദകുമാർ, എ.എൻ.ഉണ്ണികൃഷ്ണൻ, കെ.വി.ബാലകൃഷ്ണൻ, വി.പി.അനിൽകുമാർ, കെ.എം.ലൈജു, കെ.സി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story