Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: അടിയന്തര യോഗം ചേരും ^ മന്ത്രി ജി.സുധാകരൻ

text_fields
bookmark_border
ദേശീയപാത വികസനം: അടിയന്തര യോഗം ചേരും - മന്ത്രി ജി.സുധാകരൻ പറവൂർ: ദേശീയപാത 17 വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള വികസനത്തിന് അടിയന്തരമായി ജനപ്രതിനിധികളുെടയും ഉദ്യോഗസ്ഥരുെടയും യോഗം വിളിക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. പറവൂർ നഗരത്തിലെ പുനർനിർമിച്ച പൂതയിൽ പാലത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ വികസനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാറാണ്. ഇതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രണ്ടു തവണ കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. 65 മീറ്ററായി നിശ്ചയിച്ചിരുന്നത് ചർച്ചകളിലൂടെ 45 മീറ്ററായി കുറക്കാൻ സാധിച്ചിട്ടുണ്ട്. ദേശീയപാത 17‍​െൻറ വികസനം ഏളുപ്പം നടക്കുന്നതല്ല. നിരവധി പാലങ്ങളും ബൈപാസുകളും നിർമിക്കേണ്ടതിനാലാണിത്. വികസനപ്രവർത്തനങ്ങളെ രാഷ്്ട്രീയ വൈരാഗ്യബുദ്ധിയോടെയുള്ള തടസ്സപ്പെടുത്തലുകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, മുൻ എം.പി കെ.പി. ധനപാലൻ, സൂപ്രണ്ടിങ് എൻജിനീയർ ടി.എസ്. സുജാറാണി, എക്സിക്യൂട്ടിവ് എൻജിനീയർ എം.ടി. ഷാബു, ജെസി രാജു, ടി.വി. നിഥിൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story