Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പളങ്ങി...

കുമ്പളങ്ങി പാടശേഖരത്തിൽ ഫ്ലെമിങ്കോ പക്ഷികൾ വിരുന്നെത്തി

text_fields
bookmark_border
പള്ളുരുത്തി: കുമ്പളങ്ങി കണ്ടക്കടവ് പാടശേഖരത്തിൽ ദേശാടനപ്പക്ഷിയായ ഫ്ലെമിങ്കോകൾ വിരുന്നെത്തി. വലുപ്പമേറിയ ഗ്രേറ്റർ ചിലിയൻ ഫ്ലെമിങ്കോ ഇനങ്ങളിലെ നാലു പക്ഷികളാണ് രണ്ടുദിവസം മുമ്പ് ഇവിടെയെത്തിയത്. ദക്ഷിണ അമേരിക്കയിലും ദക്ഷിണ ആഫ്രിക്കയിലും കണ്ടുവരുന്ന ദേശാടനപ്പക്ഷികളെ കാണാൻ നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. കഴിഞ്ഞ വർഷവും ചിങ്ങമാസത്തിൽ മൂന്നു ഫ്ലെമിങ്കോകൾ ഇവിടെയെത്തിയിരുന്നു. അഞ്ചു ദിവസത്തിൽ കൂടുതൽ ഇവ തങ്ങാറില്ല. നീളമേറിയ കഴുത്തുകളും കാലുകളും തൂവെള്ളയിൽ ചുവപ്പ് കലർന്ന തൂവലുകളുമാണ് ഇവയുടെ ഭംഗി. ലോകത്താകമാനം ആറു വർണങ്ങളിലാണ് ഇവയുള്ളത്. ഫ്ലെമിങ്കോകൾ വെള്ളത്തിലേക്ക് ഊളിയിടുന്നതും തല ചിറകിനുള്ളിലാക്കി ഒറ്റക്കാലിൽ വിശ്രമിക്കുന്നതും മനോഹര കാഴ്ചയാണ്. മത്സ്യം ഒഴികെയുള്ള ജീവികളാണ് ഇവയുടെ ആഹാരം. കക്ക, തവള, ചെറു ഉരഗങ്ങൾ എന്നിവയോടാണ് ഏറെ ഇഷ്ടം. കുന്നിനു മുകളിലെ മരങ്ങളിലാണ് ഇവ സാധാരണയായി മുട്ടയിടുന്നത്. അടുത്ത സ്ഥലത്തേക്ക് യാത്രയാകുംമുമ്പ് കൂട്ടത്തോടെ ആകാശത്ത് വട്ടമിട്ടു പറക്കുന്നതും മനോഹര കാഴ്ചയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story