Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ണങ്ങാട്ട് ^ഐലൻഡ്...

കണ്ണങ്ങാട്ട് ^ഐലൻഡ് പാലത്തിലേക്കുള്ള കലുങ്ക് തകർന്ന നിലയിൽ

text_fields
bookmark_border
കണ്ണങ്ങാട്ട് -ഐലൻഡ് പാലത്തിലേക്കുള്ള കലുങ്ക് തകർന്ന നിലയിൽ പള്ളുരുത്തി: ഉദ്ഘാടനത്തിന് തയാറായ ഇടക്കൊച്ചി കണ്ണങ്ങാട്ട് -ഐലൻഡ് പാലത്തിലേക്കുള്ള ഒമ്പതുമീറ്റർ വീതിയുള്ള കലുങ്ക് പൊളിഞ്ഞ് കമ്പികൾ പുറത്തുചാടിയ നിലയിൽ. വാഹനങ്ങൾ സഞ്ചരിക്കേണ്ട കലുങ്കിനാണ് ഈ അവസ്ഥ. ഭാരവാഹനങ്ങൾ കയറിയാൽ അപകട സാധ്യതയേറുമെന്നതിനാൽ കലുങ്ക് പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സെപ്റ്റംബർ ഒമ്പതിന് മന്ത്രി ജി. സുധാകരൻ പാലം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ അപ്രോച്ച് റോഡി​െൻറ ടാറിങ് പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുത്താലും വലിയ വാഹനങ്ങള്‍ ഓടിക്കാനാവാത്ത സ്ഥിതിയാണ്. പഴയ കണ്ണങ്ങാട്ട് റോഡിലാണ് പാലം വന്നുചേരുന്നത്. പാലത്തോടനുബന്ധിച്ച് ഏതാണ്ട് 100 മീറ്റര്‍ നീളത്തിലാണ് പൊതുമരാമത്ത് വകുപ്പ് അപ്രോച് റോഡ് നിര്‍മിക്കുന്നത്. ഈ റോഡിനെ കണ്ണങ്ങാട്ട് റോഡുമായി ബന്ധിപ്പിക്കണം. കണ്ണങ്ങാട്ട് റോഡ് കൊച്ചി നഗരസഭയുടേതാണ്. പാലത്തെ കണ്ണങ്ങാട്ട് റോഡുമായി ബന്ധിപ്പിക്കുന്നതിന് റോഡ് വികസിപ്പിക്കേണ്ട ചുമതല കൊച്ചി നഗരസഭക്കാണെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. കണ്ണങ്ങാട്ട് റോഡ്‌ വീതികൂട്ടി വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ ബലപ്പെടുത്തണം. അതേസമയം, നഗരസഭ ചെയ്യേണ്ട കലുങ്ക് നിർമാണവും റോഡ് വീതികൂട്ടലും ഏറ്റെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാർ നിലപാട്. പാലത്തിലൂടെ വാഹനഗതാഗതം സാധ്യമാക്കാൻ കണ്ണങ്ങാട്ട് റോഡ് വികസിപ്പിച്ച് പാലവുമായി ബന്ധിപ്പിക്കാൻ നടപടികളുണ്ടാകണം. പാലം പണി പൂർത്തിയാക്കിയെങ്കിലും അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞാലും പാലത്തിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story