Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപച്ചക്കറിത്തോട്ടം;...

പച്ചക്കറിത്തോട്ടം; കീഴ്​മാട്​ അന്ധവിദ്യാലയത്തിന്​ അംഗീകാരം

text_fields
bookmark_border
ആലുവ: കാഴ്ചപരിമിതിയെ അതിജീവിച്ച് സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിക്കാണ് കീഴ്മാട് പഞ്ചായത്തിലെ ഏറ്റവും നല്ല തോട്ടത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. എഫ്.ഐ.ടി ചെയര്‍മാന്‍ ടി.കെ.മോഹനന്‍ പുരസ്‌കാരം കൈമാറി. കാഴ്ച വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികളും ജീവനക്കാരും തയാറാക്കിയ പച്ചക്കറിത്തോട്ടത്തില്‍ നൂറുമേനി വിളവാണ് ലഭിച്ചത്. കൃഷി ചെയ്യാൻ കാഴ്ചക്കുറവ് പരിമിതിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. 2016-2017 അധ്യയനവര്‍ഷത്തെ വിദ്യാലയത്തി‍​െൻറ തനത്പ്രവര്‍ത്തനമായി തെരഞ്ഞെടുത്തത് ഹരിതവിദ്യാലയം എന്ന ആശയമായിരുന്നു. അതി‍​െൻറ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടവും ഔഷധ, ഫലവൃക്ഷ തോട്ടവും നിർമിച്ചു. കീഴ്മാട് കൃഷിഭവനാണ് സാമ്പത്തിക, സാങ്കേതിക സഹകരണം നല്‍കിയത്. 10 സ​െൻറ് സ്‌ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. കാബേജ്, കോളിഫ്ലവര്‍, തക്കാളി, വെണ്ട, വഴുതന, പയര്‍, ചുരക്ക, കോവല്‍, പാവല്‍, മുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്തത്. ഇവക്ക് മികച്ച വിളവും ലഭിച്ചു. കുട്ടികള്‍ താമസിച്ച് പഠിക്കുന്ന വിദ്യാലയത്തില്‍തന്നെ പച്ചക്കറികള്‍ ഉപയോഗിച്ചു. ആലുവ യു.സി കോളജ് യു.ബി.സി.എച്ച്.ഇ.എ പ്രോജക്ടി‍​െൻറ നേതൃത്വത്തിലാണ് ഔഷധ, ഫല വൃക്ഷത്തോട്ടവും അനുബന്ധ പരിപാലന സൗകര്യങ്ങളും തയാറാക്കിയത്. ഔഷധത്തോട്ട പരിപാലനത്തിനായി ഗ്രീന്‍ ഹൗസ് നിര്‍മിക്കുകയും ചെയ്തു. കീഴ്മാട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ സ്റ്റുഡൻറ്‌സ് പൊലീസ് കാഡറ്റ്, യു.സി കോളജ് എന്‍.സി.സി, എന്‍.എസ്.എസ് യൂനിറ്റുകള്‍ എന്നിവര്‍ കൃഷിയിടം ഒരുക്കാനും പരിപാലിക്കാനും സന്നദ്ധ സേവനം നടത്തിയിരുന്നു. സ്‌കൂള്‍ മാനേജര്‍ രാജു വര്‍ഗീസ്, പ്രധാനാധ്യാപിക ജിജി വര്‍ഗീസ്, കൃഷിയുടെ ചുമതല വഹിക്കുന്ന അനിത കെ.വര്‍ഗീസ്, ലിസി തുടങ്ങിയവരാണ് കുട്ടികളെ കൃഷിക്ക് പ്രാപ്തരാക്കുന്നതിൽ പങ്കുവഹിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story