Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവ മാലിന്യ...

ജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനം ഏർപ്പെടുത്തണം

text_fields
bookmark_border
കളമശ്ശേരി: നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, ക്ലബുകൾ, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിങ് കോംപ്ലക്സുകൾ, സിനിമാശാലകൾ, വസ്ത്രശാലകൾ, കാറ്ററിങ് യൂനിറ്റുകൾ, ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങൾ, പഴം-പച്ചക്കറി വിൽപന കടകൾ, മത്സ്യ-മാംസ വിൽപന കേന്ദ്രങ്ങൾ, കാൻറീനുകൾ, ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന മാളുകൾ എന്നിവകളിൽ ഇനിമുതൽ ജൈവമാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. സെപ്റ്റംബർ 15ന് മുമ്പ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് കളമശ്ശേരി നഗരസഭ ഉത്തരവിറക്കിയിരിക്കുന്നത്. ബയോ ബിൻ, എയ്റോബിൻ, ബയോഗ്യാസ്, പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താം. അജൈവ മാലിന്യങ്ങൾ നഗരസഭ നിശ്ചയിക്കുന്ന ഫീസ് ഒടുക്കി നഗരസഭ നിർദേശിക്കുന്ന ഇടങ്ങളിൽ ലഭ്യമാക്കേണ്ടതാണ്.15നുമുമ്പ് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങളുടെ ഡി ആൻഡ് ഒ ലൈസൻസ് റദ്ദാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story