Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ബി.എസ്.ഇ...

സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസ് വര്‍ധന; പൗരസമിതി മാര്‍ച്ച് നടത്തി

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് തൃക്കാക്കര പൗരസമിതി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. അമിത ഫീസ് ഈടാക്കുന്ന സ്‌കൂളുകളെ നിലക്കുനിര്‍ത്താന്‍ നഗരസഭ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എല്‍.കെ.ജിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളെ തുടര്‍ന്ന്് ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ വീണ്ടും തലവരി ആവശ്യപ്പെടുന്നതായാണ് സമരക്കാരുടെ ആരോപണം. കെ.എം.ഷാജഹാന്‍ സമരം ഉദ്ഘാടനം ചെയ്തു. ട്രാക്ക് മേഖല പ്രസിഡൻറ് വി.എന്‍. പുരുഷോത്തമന്‍, ദേശീയ കര്‍ഷക വേദി ചെയര്‍മാന്‍ പി.എം. സണ്ണി, ഷിഹാബ് പടന്നാട്ട്, കെ.കെ. ഹസൈനാര്‍, കെ.എം. സാദത്ത്, അസീസ് പീടിയേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story