Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചോറ്റാനിക്കര ദേവി...

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷം

text_fields
bookmark_border
കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷിച്ചു. 1008 നാളികേരത്തി​െൻറ അഷ്ടദ്രവ്യ ഗണപതിഹോമത്തിന് തന്ത്രിമാരായ എളവള്ളി പുലിയന്നൂർ ജയന്തൻ നമ്പൂതിരി, പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. കണ്ടത്തിൽ സുധീർ എന്ന ആനയെ ഇരുത്തി ഗജപൂജ നടത്തി. തുടർന്ന് ആനയൂട്ട് നടത്തി. ദേവസ്വം മാനേജർ ബിജു ആർ. പിള്ള, ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് കെ.പി. ഗോപിനാഥ്, സെക്രട്ടറി കെ.ബി. വേണു, ട്രഷറർ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി, ജോയൻറ് സെക്രട്ടറി കെ.എസ്. പ്രകാശൻ, മറ്റ് സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story