Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശയപ്രചാരണത്തെ...

ആശയപ്രചാരണത്തെ ആയുധംകൊണ്ട്​ നേരിടുന്നത്​ പ്രാകൃതം ^പി. മുജീബ് ​റഹ്മാൻ

text_fields
bookmark_border
ആശയപ്രചാരണത്തെ ആയുധംകൊണ്ട് നേരിടുന്നത് പ്രാകൃതം -പി. മുജീബ് റഹ്മാൻ കറ്റാനം: ആശയപ്രചാരണങ്ങളെ ആയുധംകൊണ്ട് നേരിടുന്ന പ്രാകൃത സമീപനം അംഗീകരിക്കാനാകില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഇലിപ്പക്കുളം യൂനിറ്റി​െൻറ നേതൃത്വത്തിെല 'മാനവീയം' സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയസ്വാതന്ത്ര്യത്തെ തടയാനുള്ള നീക്കം മതേതരസമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. രാജ്യത്ത് നിലനിൽക്കുന്ന സ്വാതന്ത്ര്യം കവർന്നെടുക്കാൻ ആരെയും അനുവദിക്കരുത്. മനുഷ്യരെ ഇല്ലായ്മ ചെയ്യാനാഗ്രഹിക്കുന്നവർ മേൽക്കോയ്മ നേടുകയാണ്. വംശീയത മാതൃകയാക്കിയ യൂറോപ്പിനെ പിന്തുടരാനാണ് ഭരണത്തിലിരിക്കുന്നവർക്ക് താൽപര്യം. ഇതിലൂടെ രാജ്യത്തി​െൻറ വൈവിധ്യത്തെയാണ് ഇവർ തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനസേവന പദ്ധതിയുടെ പ്രഖ്യാപനവും അസി. അമീർ നിർവഹിച്ചു. ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് നാസർ മാരൂർ, ജില്ല പഞ്ചായത്ത് മുൻ അംഗം എ.എം. ഹാഷിർ, സാഹിത്യകാരൻ ടി. സഞ്ജയ് നാഥ്, ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് കെ. നിസാമുദ്ദീൻ, റിയാദ് ഇന്ത്യൻ എംബസി സ്കൂൾ ചെയർമാൻ നവാസ് വല്ലാറ്റിൽ, ജമാഅത്തെ ഇസ്ലാമി യൂനിറ്റ് പ്രസിഡൻറ് കെ.എം. അബ്ദുൽ ഖാദർ, സെക്രട്ടറി വാഹിദ് കറ്റാനം, വനിത വിഭാഗം പ്രസിഡൻറ് ഹീരാജാൻ, സോളിഡാരിറ്റി പ്രസിഡൻറ് എ. താജുദ്ദീൻ, എസ്.െഎ.ഒ പ്രസിഡൻറ് മുസമ്മിൽ റഷീദ്, സഫ്വാൻ മനാഫ് എന്നിവർ സംസാരിച്ചു. സി.പി. യൂസുഫ് റഷീദ് മൗലവി ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങൾ കൺവീനർ എ. അബ്ദുൽ ജലീൽ ഏറ്റുവാങ്ങി. കുന്നത്തൂർ ജോയൻറ് ആർ.ടി.ഒ അൻസാരി പാറക്കൽ, നാസർ വല്ലാറ്റിവിള, സഫ്വാൻ എന്നിവർ പുസ്തകങ്ങൾ കൈമാറി. ദക്ഷിണ കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. വൈദ്യുതി മുടങ്ങും ആലപ്പുഴ: സൗത്ത് സെക്ഷ​െൻറ പരിധിയിൽ ഇ.എസ്.െഎ മുതൽ വാടപ്പൊഴി വരെ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ വൈദ്യുതി വിതരണം മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story