Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണത്തിന് വിഷരഹിത...

ഓണത്തിന് വിഷരഹിത പച്ചക്കറി; പാലമേൽ പഞ്ചായത്തിലെ കർഷകരുടെ ശ്രമം വീണ്ടും വിജയം

text_fields
bookmark_border
ചാരുംമൂട്: ഓണത്തിന് വിഷരഹിത പച്ചക്കറി വിളയിക്കാൻ പാലമേൽ പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ നടത്തിയ ശ്രമം വീണ്ടും വിജയത്തിലേക്ക്. കീടനാശിനിയോ രാസവളമോ പ്രയോഗിക്കാത്ത പച്ചക്കറികളും കാർഷികോൽപന്നങ്ങളുമായി പുതിയ അധ്യായം രചിക്കാനാണ് ഇത്തവണയും കർഷകർ മുന്നിട്ടിറങ്ങിരിക്കുന്നത്. പാലമേൽ കൃഷിഭവ​െൻറ കീഴിലുള്ള കർഷക സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറിയുടെ ഒന്നാംഘട്ട വിളവെടുപ്പ് തുടങ്ങി. ഇവിടെ തുടങ്ങിയ ഓണച്ചന്തയിൽ കഴിഞ്ഞ ദിവസം മാത്രം മൂന്നര ടണ്ണിന് മുകളിൽ ഏത്തക്കുലകളാണ് വിറ്റത്. പടവലം, പയർ അടക്കമുള്ള പച്ചക്കറികളും വിൽപന നടത്തി. കഴിഞ്ഞ വർഷം ടൺ കണക്കിന് പച്ചക്കറിയും ഏത്തക്കുലകളുമാണ് ജില്ലയിലെ വിവിധ കൃഷിഭവനുകളിലെ ഓണച്ചന്തകളിലൂടെയും ഹോർട്ടികോർപി​െൻറ സ്റ്റാളുകൾ വഴിയും ജനങ്ങളിലേക്ക് എത്തിയത്. ഇതിൽനിന്ന് 51 ലക്ഷം രൂപയാണ് മുടക്കുമുതലായി കർഷകർക്ക് ലഭിച്ചത്. ഓണവിപണി പ്രതീക്ഷിച്ച് ഇത്തവണയും ഏക്കറുകണക്കിന് സ്ഥലത്താണ് കൃഷിയിറക്കിയത്. കർഷകർക്ക് മികച്ച വില ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച ആഴ്ചച്ചന്തകളിലൂടെയാണ് കാർഷികോൽപന്നങ്ങൾ ശേഖരിക്കുന്നത്. ഇവിടെനിന്നാണ് പൊതുവിപണിയിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. എല്ലാ ആഴ്ചയിലും ചൊവ്വ, വെള്ളി ദിനങ്ങളിലാണ് ആഴ്ചച്ചന്ത. ഇത്തവണ നാലുകോടി രൂപയുടെ വിൽപനയാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും കർഷകരും കൃഷിഭവനും ചേർന്നുള്ള കൂട്ടായ പരിശ്രമത്തി​െൻറ വിജയമാണ് കാർഷിക രംഗത്തെ മുന്നേറ്റത്തിന് കാരണമെന്ന് കർഷകർ പറയുന്നു. ഇനിയുള്ള നാളുകളിൽ കാന്താരി മുതൽ കറിവേപ്പില വരെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ കർഷകർ. സ്വകാര്യ എസ്റ്റേറ്റ്; അപേക്ഷ ക്ഷണിച്ചു ചെങ്ങന്നൂർ: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സ്വകാര്യ എസ്റ്റേറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. 50 ഏക്കർ വരെയുള്ള സ്ഥലങ്ങളിലും അഞ്ചുമുതൽ 10 ഏക്കർ വരെ പരിസ്ഥിതി സൗഹൃദ സ്ഥലങ്ങൾ ഉള്ളവർക്കും അപേക്ഷിക്കാം. വിവിധ തരത്തിലുള്ള ലൈസൻസുകൾക്ക് ഇളവ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇത്തരം എസ്റ്റേറ്റുകൾക്ക് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് വ്യവസായ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9495551039. പരിപാടികൾ ഇന്ന് മാന്നാർ പഞ്ചായത്ത് ഒാഫിസ്: തൊഴിൽരഹിത വേതന വിതരണം -രാവിലെ 10.00
Show Full Article
TAGS:LOCAL NEWS 
Next Story