Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅബ്രാഹ്മണ...

അബ്രാഹ്മണ കീഴ്ശാന്തിക്ക് അയിത്തം; ആർ.എസ്.എസി​െൻറ ജാതിവിവേചന നിലപാട് പുറത്തായി ^സി.പി.എം

text_fields
bookmark_border
അബ്രാഹ്മണ കീഴ്ശാന്തിക്ക് അയിത്തം; ആർ.എസ്.എസി​െൻറ ജാതിവിവേചന നിലപാട് പുറത്തായി -സി.പി.എം മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ അബ്രാഹ്മണ കീഴ്ശാന്തിക്ക് അയിത്തം പ്രഖ്യാപിച്ച ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തിലൂടെ സമിതിക്ക് നേതൃത്വം നൽകുന്ന ആർ.എസ്.എസി​െൻറ ജാതിവിവേചന നിലപാട് പുറത്തായെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കായംകുളം പുതിയിടം ക്ഷേത്രത്തില്‍ ജോലിചെയ്ത് വന്നിരുന്ന അബ്രാഹ്മണ കീഴ്ശാന്തിയായ സുധികുമാറിന് കഴിഞ്ഞ ജൂണിലാണ് ചെട്ടികുളങ്ങര കീഴ്ശാന്തിയായി ദേവസ്വം ബോര്‍ഡ് നിയമനം നല്‍കിയത്. ജൂലൈ ഒന്നിന് ജോലിയില്‍ പ്രവേശിക്കാനിരുന്ന സുധികുമാറി​െൻറ നിയമനത്തിനെതിരെ ചെട്ടികുളങ്ങര ദേവീക്ഷേത്ര ഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെന്‍ഷന്‍ തീരുമാനമെടുത്ത് ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. അതോടെ സുധികുമാറി​െൻറ ക്ഷേത്ര പ്രവേശനം തടസ്സപ്പെട്ടു. കൺവെന്‍ഷ​െൻറ നിലവിലുള്ള ഭാരവാഹികള്‍ കടുത്ത ആർ.എസ്.എസ്-ബി.ജെ.പി നിലപാടില്‍ നില്‍ക്കുന്നവരാണ്. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തിന് അനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി​െൻറ മാവേലിക്കരയിലെ മുന്‍ അസി. കമീഷണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. പ്രക്ഷോഭപരിപാടികള്‍ ഉയര്‍ത്തി ക്ഷേത്ര ഭരണസമിതിയുടെ സംഘ്പരിവാര്‍ അജണ്ടകള്‍ തുറന്നുകാട്ടുമെന്നും പ്രസ്താവനയിൽ പറയുന്നു. മാർത്തോമ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനം രജതജൂബിലി ആഘോഷ നിറവിൽ ചെങ്ങന്നൂർ: മലങ്കര മാർത്തോമ സുറിയാനി സഭയുടെ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തി​െൻറ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക-ക്ഷേമ സുരക്ഷ- സേവന കർമപദ്ധതികൾക്ക് പുറമെ സമൃദ്ധി, -എജുകെയർ എന്നിവകൂടി ആരംഭിക്കുമെന്ന് സഭ അധ്യക്ഷൻ തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ആവിഷ്കരിച്ച് നടപ്പാക്കിയ 40 പദ്ധതികൾ തുടരും. ഭദ്രാസനത്തി​െൻറ പരിധിയിലുള്ള കോളനികളിലെയും കടൽത്തീര പ്രദേശങ്ങളിലെയും മിഷൻ ഫീൽഡുകളിലെയും 70 മുകളിൽ പ്രായമുള്ള ഏവർക്കും ഞായർ ഒഴികെയുള്ള ആഴ്ചയിലെ ആറ് ദിവസങ്ങളിൽ ഉച്ചഭക്ഷണം അവരവരുടെ വീടുകളിൽ എത്തിക്കുന്നതാണ് സമൃദ്ധി പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story