Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോജന സൗഹൃദസംഗമം...

വയോജന സൗഹൃദസംഗമം നടത്തി

text_fields
bookmark_border
ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ ലൈബ്രറി കൗൺസിൽ വയോജന സൗഹൃദസംഗമം (സാന്ത്വനം) നടത്തി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയമാർ സംഗമം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, ലൈബ്രറി സെക്രട്ടറി എസ്.എ.എം. കമാൽ, കെ.സി. പോൾ, എം.ഡി. ഡൊമിനിക്, ഖദീജ മജീദ് എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി എ.എൻ. രാജ്മോഹൻ സ്വാഗതവും ലൈബ്രറി ജോ. സെക്രട്ടറി കെ.എ. ഷാജിമോൻ നന്ദിയും പറഞ്ഞു. പ്രത്യാശ ഫൗണ്ടേഷൻ ക്ലിനിക്കൽ കൗൺസിലർ വർക്കിച്ചൻ ടി. മേനാച്ചേരി പ്രഭാഷണം നടത്തി. സീനിയർ സിറ്റിസൺ അംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story