Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅത്തക്കളമൊരുക്കാന്‍...

അത്തക്കളമൊരുക്കാന്‍ തമിഴ്​നാടന്‍ പൂക്കളെത്തി; ആലുവയില്‍ ഓണവിപണി ഉണര്‍ന്നു

text_fields
bookmark_border
ആലുവ: അത്തക്കളമൊരുക്കാന്‍ തമിഴ്‌നാടന്‍ പൂക്കളെത്തിയതോടെ നഗരത്തില്‍ ഓണവിപണി ഉണര്‍ന്നു. വ്യാഴാഴ്ച മുതലാണ് ഓണത്തോടനുബന്ധിച്ച കച്ചവടം തുടങ്ങിയത്. തമിഴ്നാടി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് പൂക്കളുമായി നിരവധിപേര്‍ ആലുവയിലും സമീപ കവലകളിലും എത്തിയിട്ടുണ്ട്. നഗരത്തില്‍ വിവിധ കവലകളിലായി നിരവധി കച്ചവടക്കാര്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ മാര്‍ക്കറ്റില്‍നിന്നാണ് ആലുവയില്‍ പൂക്കളെത്തുന്നത്. വെന്തി, ജമന്തി, വാടാമല്ലി, അരളി, റോസ് തുടങ്ങിയവയാണ് വ്യാഴാഴ്ച എത്തിയിട്ടുള്ളത്. വെന്തിക്കും ജമന്തിക്കും വാടാമല്ലിക്കും 200 രൂപയായിരുന്നു വ്യാഴാഴ്ച വില. അരളിക്ക് 400 രൂപയാണ് വില. റോസാപ്പൂ ഒന്നിനു പത്തുരൂപയാണ് ഈടാക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ മാറ്റം ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story