Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടകളു​െടയും...

കടകളു​െടയും വാണിജ്യസ്ഥാപനങ്ങളു​െടയും ലേബര്‍ രജിസ്‌ട്രേഷന്‍ പുതുക്കണം

text_fields
bookmark_border
ആലുവ: സ്‌ഥാപനം ആരംഭിച്ചാല്‍ 60 ദിവസത്തിനകം തൊഴിലുടമ സ്വമേധയാ രജിസ്‌ട്രേഷന്‍ എടുക്കണമെന്നും എടുത്തവര്‍ നിലവിെല രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31വരെ പുതുക്കേണ്ടതുമാണെന്ന് അസി.ലേബര്‍ ഓഫിസര്‍ അറിയിച്ചു. ഇപ്രകാരം ചെയ്യാത്തപക്ഷം രജിസ്‌ട്രേഷന്‍ എടുക്കാത്ത കാലയളവിലേക്കോ പുതുക്കാത്ത കാലയളവിലേക്കോ ഓരോ ദിവസത്തിനും 250 രൂപ വീതം പിഴ ഈടാക്കും. പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും 5000 രൂപ വീതം പിഴ ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനവും നിലവിെല രജിസ്‌ട്രേഷന്‍ ഈ മാസം 31നകം കുടിശ്ശിക സഹിതം പുതുക്കണം. രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ അതിന് അപേക്ഷ ആലുവ മാര്‍ക്കറ്റ് റോഡിെല അസി.ലേബര്‍ ഓഫിസില്‍ സമര്‍പ്പിക്കണമെന്നും അസി.ലേബര്‍ ഓഫിസര്‍ ടി.എ. ജഹ്ഫര്‍ സാദിഖ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story