Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഗ്​നിശമന സേനാംഗങ്ങളെ...

അഗ്​നിശമന സേനാംഗങ്ങളെ മലർത്തിയടിച്ച് കൊതുകുപട

text_fields
bookmark_border
ആലുവ: ദുരന്തസ്ഥലങ്ങളിൽ പറന്നെത്തുന്ന . ആലുവ യൂനിറ്റിലെ പകുതിയോളം അംഗങ്ങൾ രോഗക്കിടക്കയിലാണ്. നിലവിൽ 20ൽ പകുതിയോളം പേരും പകർച്ചപ്പനി പിടിെപട്ട് ആശുപത്രിയിലാണ്. സ്‌റ്റേഷൻ ഓഫിസർ ഉൾപ്പെടെ 46പേർ കണക്കുപ്രകാരം യൂനിറ്റിൽ ഉണ്ട്. എന്നാൽ, ഒഴിഞ്ഞ തസ്തികകളും ഡെപ്യൂട്ടേഷനും ട്രെയിനിങ്ങുമെല്ലാം കഴിഞ്ഞാൽ 20ൽ താഴെ പേരാണ് ദൈനംദിന ജോലിക്കുള്ളത്. ഇവരിൽ സുനിൽ മൂക്കന്നൂർ, സുജിത്ത് ആലുവ, അനീഷ് കെ. ദാസ്, അനൂപ് കൊല്ലം, അനസ് കൊല്ലം, ജയൻ പയ്യന്നൂർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. ആലുവ ഫയർഫോഴ്സ് യൂനിറ്റിന് പിന്നിൽ രണ്ട് ഏക്കറോളം സ്‌ഥലം വർഷങ്ങളായി മാലിന്യക്കുളമായി കിടക്കുകയാണ്. വ്യാപാര സമുച്ചയം നിർമിക്കാൻ സ്വകാര്യവ്യക്തി ഭൂമിനിരപ്പിൽനിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ഭൂമി നിരപ്പിൽനിന്ന് 15 അടിയോളം ആഴത്തിൽ മണ്ണ് നീക്കി. ഇതിനിടെ മണ്ണെടുപ്പിനെതിരെ പരാതി ഉയർന്നതോടെ നിർമാണം അനിശ്ചിതമായി നിലച്ചു. തുടർന്ന് ഈ സ്‌ഥലം പരിസരത്തെ കച്ചവടക്കാരെല്ലാം മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കി. ഇവിടെനിന്നുള്ള കൊതുകുപടയാണ് അഗ്നിശമനസേനയെ രോഗകിടക്കയിലാക്കിയത്. മാലിന്യം തള്ളൽ വ്യാപകമായപ്പോൾ സ്‌ഥലമുടമ വല കെട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. അഗ്നിശമനസേന രേഖാമൂലം പരാതി നൽകിയതിനെത്തുടർന്ന് നഗരസഭ ഇടപെട്ടാണ് കെട്ടിട ഉടമയെക്കൊണ്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്. എന്നിട്ടും മാലിന്യം തള്ളൽ തുടർന്നു. അടുത്തിടെ അഗ്നിശമന യൂനിറ്റ് വീണ്ടും നഗരസഭക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞവർഷവും ആലുവ യൂനിറ്റിലെ അഗ്നിശമന സേനാംഗങ്ങൾക്ക് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളവരിൽ ആർക്കും രക്തപരിശോധനയിൽ ഡെങ്കിപ്പനിയാണെന്ന് സ്‌ഥിരീകരിച്ചിട്ടില്ല. കുളം മണ്ണിട്ട് മൂടുന്നതിന് നഗരസഭ നടപടിയെടുക്കണമെന്നാണ് നാട്ടുകാരും അഗ്നിശമനസേനയും ആവശ്യപ്പെടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story