Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എൽ.എ...

എം.എൽ.എ വാക്കുപാലിച്ചു; ശ്രീക്കുട്ടിക്കും അമ്മക്കും അമ്മക്കിളിക്കൂടൊരുങ്ങും

text_fields
bookmark_border
ആലുവ: ശ്രീക്കുട്ടിക്കും അമ്മക്കും അമ്മക്കിളിക്കൂടൊരുങ്ങും. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ അക്ഷരതീരം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ടാലൻറ് മീറ്റിനിെട അവാര്‍ഡ് ഏറ്റുവാങ്ങിയ കുട്ടികളില്‍ ഒരാളായ എസ്.എന്‍.ഡി.പി സ്കൂളിലെ ശ്രീക്കുട്ടിക്കും അമ്മയായ സജിനിക്കും സ്വന്തമായി സുരക്ഷിതഭവനം നല്‍കുമെന്ന് എം.എൽ.എ വാഗ്ദാനം ചെയ്തിരുന്നു. അമ്മക്കിളിക്കൂട് പദ്ധതിയിലെ 12ാമത്തെ ഭവനം ഇവർക്കുവേണ്ടി നിര്‍മിക്കുകയാണ്. തറക്കല്ലിടല്‍ നെടുമ്പാശ്ശേരി പഞ്ചായത്ത് 14ാം വാര്‍ഡ് തുരുത്തിശ്ശേരിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. കറുകുറ്റി അഡ്‌ലക്സ് കണ്‍വെന്‍ഷന്‍ സ​െൻറർ എം.ഡി സുധീഷാണ് തറക്കല്ലിടുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. അമ്മക്കിളിക്കൂട് പദ്ധതിയിലെ 13ാമത്തെ വീടിൻറെ തറക്കല്ലിടല്‍ എടത്തല പഞ്ചായത്ത് 17ാം വാര്‍ഡ് ഓണോടിമൂലയില്‍ ശനിയാഴ്ച രാവിലെ 8.30ന് നടക്കും. ഇടപ്പള്ളി അല്‍ഷിഫ ഹോസ്പിറ്റൽ എം.ഡി ഡോ. ഷാജഹാന്‍ കല്ലിടൽ നിര്‍വഹിക്കും. ആത്തിക്ക, പാത്തു എന്നീ വികലാംഗരായ അവിവാഹിതകളായ സഹോദരിമാര്‍ക്ക് വേണ്ടിയാണ് വീട് നിര്‍മിക്കുന്നത്. 510 ചതുരശ്ര അടിയിലാണ് ഈ രണ്ട് ഭവനങ്ങളും നിര്‍മിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story