Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസം റൈഫിൾസ്​ വിമുക്ത...

അസം റൈഫിൾസ്​ വിമുക്ത ഭടന്മർക്ക്​ ഇ.സി.എച്ച് പദ്ധതി: ഡിവിഷൻ ബെഞ്ചും ശരിവെച്ചു

text_fields
bookmark_border
കൊച്ചി: വിമുക്ത ഭടന്മാർക്കുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയിൽ (ഇ.സി.എച്ച്.എസ്) പാരാ മിലിട്ടറി വിഭാഗമായ അസം റൈഫിൾസിൽനിന്ന് വിരമിച്ചവരെയും ഉൾപ്പെടുത്തിയത് ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാറും ചീഫ് ഒാഫ് ആർമി സ്റ്റാഫും നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. പാരാ മിലിട്ടറി വിഭാഗമായതിനാലാണ് അസം റൈഫിൾസ് ഭടന്മാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയതെന്നായിരുന്നു കേന്ദ്ര സർക്കാറി​െൻറ വാദം. ഇത് അനുവദിച്ചാൽ കൂടുതൽ പേർ അവകാശവാദവുമായി വരുമെന്ന ആശങ്കയും കേന്ദ്രം അറിയിച്ചു. എന്നാൽ, പാരാ മിലിട്ടറി വിഭാഗങ്ങളായ കോസ്റ്റ് ഗാർഡിനെയും സ്പെഷൽ ഫ്രണ്ടിയർ ഫോഴ്സിലെയും വിമുക്ത ഭടന്മാരെ പദ്ധതിയിലുൾപ്പെടുത്തിയത് സിംഗിൾ ബെഞ്ചിലെ ഹരജിക്കാരനായ തൃശൂർ സ്വദേശി വി. തുൾസി നായർ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറി​െൻറ ആരോഗ്യ പദ്ധതിയാണ് അസം റൈഫിൾസിലെ വിമുക്ത ഭടന്മാർക്കുള്ളത്. കേരളത്തിൽ ഈ പദ്ധതി പ്രകാരമുള്ള ചികിത്സ കേന്ദ്രം തിരുവനന്തപുരത്താണ്. എന്നാൽ, ഇ.സി.എച്ച്.എസ് പദ്ധതിയനുസരിച്ച് ചികിത്സ തേടാൻ 23 കേന്ദ്രങ്ങൾ കേരളത്തിൽ ഉണ്ട്. ഇൗ സാഹചര്യംകൂടി കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story