Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവകുപ്പുകളുടെ...

വകുപ്പുകളുടെ ഏകോപനമില്ലായ്​മ വഴിയോര കച്ചവടക്കാരെ ദുരിതത്തിലാക്കു​െന്നന്ന്​

text_fields
bookmark_border
കൊച്ചി: വകുപ്പുകളുടെ ഏേകാപനമില്ലായ്മ വഴിയോര കച്ചവടക്കാരെ ദുരിതത്തിലാക്കിയെന്ന് എ.െഎ.ടി.യു.സി. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തി​െൻറ അടിസ്ഥാനത്തിൽ കേരള സർക്കാർ ചട്ടങ്ങൾ ഉണ്ടാക്കുകയും കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ യഥാർഥ വഴിയോര കച്ചവടക്കാരെ കണ്ടെത്താൻ കുടുംബശ്രീ നോഡൽ ഒാഫിസറെ ചുമതലപ്പെടുത്തിയുള്ള ഉത്തരവി​െൻറ അടിസ്ഥാനത്തിൽ സർവേ നടപടി നടക്കുകയാണ്. കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ സർക്കാറി​െൻറ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ വഴിയോര കച്ചവടക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. പി.ഡബ്ല്യു.ഡി, നാഷനൽ ഹൈവേ അതോറിറ്റി വകുപ്പുകൾ ഇൗ നിയമം നടപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് വരുത്തുന്നത്. തദ്ദേശ വകുപ്പും റവന്യൂ വകുപ്പും ഇവരെ സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടി മറ്റുവകുപ്പുകൾ അട്ടിമറിക്കുകയാണെന്ന് എ.െഎ.ടി.യു.സി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story