Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടെലിവിഷനിൽ തരംഗമായി...

ടെലിവിഷനിൽ തരംഗമായി 'ലാൽസലാം'

text_fields
bookmark_border
കൊച്ചി: മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് അമൃത ടി.വിയുടെ പുതുപുത്തൻ ഷോ ആയ ലാൽസലാം. നടൻ മോഹൻലാൽ അവതാരകവേഷത്തിൽ ആദ്യമായി മിനി സ്‌ക്രീനിൽ എത്തിയ ലാൽസലാം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംപ്രേഷണം തുടങ്ങിയത്. കണ്ടുമടുത്ത ടെലിവിഷൻ കാഴ്ചകളിൽനിന്ന് വേറിട്ടൊരു ദൃശ്യാനുഭവമാണ് ലാൽസലാം മലയാളിക്ക് സമ്മാനിച്ചെതന്ന് അമൃത ടി.വി അധികൃതർ പറഞ്ഞു. താരനിബിഡമാണ് ലാൽസലാമി​െൻറ ഓരോ ലക്കവും. മോഹൻലാലിന് പുറമെ മലയാളത്തിലെയും തമിഴിലെയും പല താരങ്ങളും ഇതിൽ പങ്കെടുക്കുന്നുണ്ട്. സംഗീതലോകത്ത് മലയാളിയുടെ ആവേശമായി മാറിയ സ്റ്റീഫൻ ദേവസിയുടെ സ്ഥിരം സാന്നിധ്യമാണ് പരിപാടിയുടെ മറ്റൊരു പ്രത്യേകത. അഭിനേത്രി മീര നന്ദനും ലാൽസലാമിൽ എത്തുന്നുണ്ട്. ത​െൻറ മികച്ച സിനിമകളിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും മോഹൻലാൽ ഇതിൽ വീണ്ടും കണ്ടുമുട്ടുകയും ഒട്ടേറെ രഹസ്യങ്ങൾ പങ്കുെവക്കുകയും ചെയ്യുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി എട്ടിനാണ് ഇതി​െൻറ സംപ്രേഷണം.
Show Full Article
TAGS:LOCAL NEWS 
Next Story