Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാജിമാരുടെ അവസാന സംഘം...

ഹാജിമാരുടെ അവസാന സംഘം നാളെ യാത്രതിരിക്കും

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്നവരുടെ അവസാന സംഘം ശനിയാഴ്ച തിരിക്കും. മൂന്ന് കുട്ടികളടക്കം 410 ഹാജിമാരെ വഹിച്ചുള്ള അവസാന വിമാനം രാത്രി 8.20ന് നെടുമ്പാശ്ശേരിയിൽനിന്ന് പറന്നുയരും. ശനിയാഴ്ച രണ്ട് സർവിസുണ്ടാകും. ഈ വിമാനങ്ങളിൽ മൊത്തം 710 പേരാണ് മക്കയിലേക്ക് തിരിക്കുക. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 600 പേരും പോകും. വ്യാഴാഴ്ച മൂന്ന് വിമാനങ്ങളിലായി 900 പേർ യാത്രയായി. വെള്ളിയാഴ്ച വൈകീട്ട് നാലരക്ക്് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ സമാപന സമ്മേളനം നടക്കും. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ നാലുവരെയാണ് ഹാജിമാരുടെ മടക്കയാത്ര.
Show Full Article
TAGS:LOCAL NEWS 
Next Story