Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ് യാത്രക്കാരെ...

ഹജ്ജ് യാത്രക്കാരെ സഹായിക്കാൻ വൈദിക വിദ്യാർഥികൾ; മതസൗഹാർദ കേന്ദ്രമായി ഹജ്ജ് സേവന കേന്ദ്രം

text_fields
bookmark_border
ആലുവ: റെയിൽവേ സ്‌റ്റേഷനിലെ ഹജ്ജ് സേവന കേന്ദ്രത്തിൽ സന്നദ്ധ സേവകരായി വൈദിക വിദ്യാർഥികളും. ഏഴ് വൈദിക വിദ്യാർഥികളാണ് വ്യാഴാഴ്ച ഇവിടെ സേവനരംഗത്തുണ്ടായിരുന്നത്. ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലെ ഒന്ന്, രണ്ട് വർഷ വിദ്യാർഥികളായ പ്രിൻസ്, ലിജു, ജഫ്രിൻ, മെൽവിൻ, ബിജു, ഷിബിൻ, സെബി എന്നിവരാണ് സേവനത്തിനെത്തിയത്. ഹജ്ജ് സേവന കേന്ദ്രം പ്രവർത്തകനായ പി.എ. ഹംസക്കോയ വഴിയാണ് ഇവർ ഇേതക്കുറിച്ച് അറിഞ്ഞതും സേവനത്തിനായി എത്തിയതും. ട്രെയിനിറങ്ങുമ്പോൾ മുതൽ ഹാജിമാരെ സഹായിക്കാൻ നിരവധി പ്രവർത്തകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. ട്രെയിനിൽനിന്ന് യാത്രക്കാെരയും ബന്ധുക്കെളയും സ്വീകരിക്കുന്നതു മുതൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തിക്കുന്നതുവരെ ഇവർ കൂടെയുണ്ടാകും. വൈദികരുടെ സാന്നിധ്യം ഹാജിമാർക്കും സന്നദ്ധ സേവകർക്കും ആവേശം പകർന്നു. സ്വാഗതസംഘം വൈസ് ചെയർമാൻ കെ.എം. കുഞ്ഞുമോൻ, ഭാരവാഹികളായ നൗഷാദ് മേത്തർ, പി.എം. സഹീർ, ഷബീർ മണക്കാടൻ, അസീസ് എടയപ്പുറം, നസീർ കൊടികുത്തുമല, കെ.ഐ. കുഞ്ഞുമോൻ അബ്‌ദുൽ ഖാദർ ഏലൂക്കര തുടങ്ങിയവർ വൈദികർക്കൊപ്പം സേവനരംഗത്തുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story