Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടാലി ശ്രീധര​െൻറ മകനെ ...

കോടാലി ശ്രീധര​െൻറ മകനെ തട്ടിക്കൊണ്ടുപോകൽ: പ്രതി പിടിയിൽ

text_fields
bookmark_border
കോതമംഗലം: കോടാലി ശ്രീധര​െൻറ മകനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു പ്രതികൂടി പിടിയിൽ. കോഴിക്കോട് കൊടുവള്ളി പറമ്പത്ത് കാവ് വേയം വീട്ടിൽ അഹമ്മദ് നിസാറിനെയാണ് (36) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 2016 ഒക്ടോബർ 31നാണ് ശ്രീധര​െൻറ മകൻ അരുൺകുമാറിനെ കോഴിപ്പിള്ളിയിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. പ്രതികൾ നടത്തിവന്നിരുന്ന കുഴൽപണ ഇടപാട് പിടിക്കപ്പെട്ടത് അരുൺ കുമാർ വിവരം ചോർത്തിക്കൊടുത്തതിനാലാണെന്ന വിരോധത്തെ തുടർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിൽ ഉൾപ്പെട്ട അഞ്ചുപേർ നേരേത്ത അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേരേക്കൂടി പിടികൂടാനുണ്ട്. കോതമംഗലം സി.ഐ വി.ടി. ഷാജ​െൻറ നേതൃത്വത്തിൽ എസ്.ഐ സി.വി. ലൈജു മോൻ, എ.എസ്.ഐ ഹരിപ്രസാദ്, എസ്.സി.പി.ഒമാരായ സലീം, ജീമോൻ, സുധി എന്നിവർ ചേർന്ന് കൊടുവള്ളിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story