Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടത്തിൽ മരിച്ച...

വാഹനാപകടത്തിൽ മരിച്ച സാലിക്ക് കണ്ണീരോടെ വിട

text_fields
bookmark_border
ആലുവ: ദിണ്ടിഗലിൽ വാഹനാപകടത്തിൽ മരിച്ച പൊതുപ്രവർത്തകനായ ആലുവ ചൂർണിക്കര തായിക്കാട്ടുകര പരിയാരത്ത് വീട്ടിൽ തോപ്പിൽ സാലിക്ക് (51) ചൂർണിക്കര ഗ്രാമം കണ്ണീരോടെ വിട നൽകി. വ്യാഴാഴ്ച രാവിലെ തായിക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിലായിരന്നു ഖബറടക്കം. സമൂഹത്തി‍​െൻറ വിവിധതുറകളിൽപെട്ട ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി സാലി ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണംചെയ്തു വരുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി മധുരയിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെ ബുധനാഴ്ച രാവിലെയാണ് മരണം. കാറിലുണ്ടായിരുന്ന തായിക്കാട്ടുകര സ്വദേശി സുബ്രഹ്മണ്യൻ, വടക്കാഞ്ചേരി സ്വദേശി സുരേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവരെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. ദിണ്ടിഗൽ ഗവ. ആശുപത്രിയിൽ പോസ്‌റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച രാത്രി 12ഒാടെ മൃതദേഹം തായിക്കാട്ടുകരയിലെ വീട്ടിൽ എത്തിച്ചു. അന്തിമോപചാരം അർപ്പിക്കാൻ അർധരാത്രിയും നിലക്കാത്ത ജനപ്രവാഹമായിരുന്നു. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഹൂമൺ റൈറ്റ്സ് വാച്ച് ഗാർഡ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി സമിതി ആലുവ ഏരിയ സമിതി അംഗം, തായിക്കാട്ടുകര നവയുഗം ലൈബ്രറി പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story