Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലയാളി...

മലയാളി നിക്ഷേപകര്‍ക്ക്​ ശ്രീലങ്കയിൽ മികച്ച അവസരം ^എസ്. കൃഷ്ണകുമാർ

text_fields
bookmark_border
മലയാളി നിക്ഷേപകര്‍ക്ക് ശ്രീലങ്കയിൽ മികച്ച അവസരം -എസ്. കൃഷ്ണകുമാർ കൊച്ചി: കേരളത്തിലെ നിക്ഷേപകര്‍ക്ക് ശ്രീലങ്ക മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ഇന്തോ-ശ്രീലങ്ക ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സഹ-ചെയര്‍മാനുമായ എസ്. കൃഷ്ണകുമാര്‍. കേരളത്തി​െൻറ വ്യവസായിക സാഹചര്യങ്ങളുമായി ഏറെ സാമ്യമുള്ള രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാൻ ഇന്തോ-ശ്രീലങ്ക ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയില്‍ മികച്ച രീതിയില്‍ നിക്ഷേപിക്കാനുള്ള മേഖല ക്ഷീര വ്യവസായമാണ്. ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രദേശങ്ങള്‍ കേരളത്തി​െൻറ ഭൂപ്രകൃതിയുമായി സാമ്യമുള്ളവയാണ്. ആഭ്യന്തരയുദ്ധം മൂലം ഇതുവരെ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഇവിടെയുള്ള ഭൂമി കൃഷിക്കായി പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. ടൂറിസം വികസനത്തിലൂടെയാണ് ശ്രീലങ്ക വളരുന്നത്. കേരളത്തിലെപ്പോലെ കായലുകളും ജലാശയങ്ങളുമുള്ള ശ്രീലങ്കയില്‍ ഹൗസ് ബോട്ട് ആശയം വിപ്ലവം സൃഷ്ടിക്കും. ഇന്തോ-ശ്രീലങ്ക ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ നരേഷ് ഭാന ശ്രീലങ്കയിലെ വിവിധ നിക്ഷേപ അവസരങ്ങള്‍ അവതരിപ്പിച്ചു. ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മ​െൻറ് സൊസൈറ്റി സെക്രട്ടറി അജി കൃഷ്ണന്‍, വൈസ് പ്രസിഡൻറ് വിവേകാനന്ദന്‍, ഉഷ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story