Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅടച്ചുപൂട്ടിയ...

അടച്ചുപൂട്ടിയ സ്​കൂളിലെ വിദ്യാര്‍ഥികളുടെ വിവരം സമര്‍പ്പിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം കല്ലാട്ടുമുക്കിലെ അലിഫ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വിവരം സമര്‍പ്പിക്കാൻ ഹൈകോടതി നിർദേശം. സർക്കാർ നിർദേശപ്രകാരം അടച്ചുപൂട്ടിയ സ്കൂളിലെ കുട്ടികളുടെ മേൽവിലാസമടക്കം വിശദവിവരം സമർപ്പിക്കണമെന്നാണ് മാനേജ്മ​െൻറിന് നിർദേശം നൽകിയത്. സ്‌കൂള്‍ അടച്ചുപൂട്ടിയ നടപടി ചോദ്യം ചെയ്ത് സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. സ്‌കൂളിലെ സിലബസ് മതപരമായതാണെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഇത്തരമൊരു സിലബസ് ഇപ്പോള്‍ സ്‌കൂളിലില്ലെന്ന് സ്കൂളി​െൻറ അഭിഭാഷകൻ വ്യക്തമാക്കി. കോടതി നിർദേശപ്രകാരം, സ്‌കൂള്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് പറയുന്ന ഇൻറലിജൻസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോർട്ട് വായിച്ചശേഷമാണ് കുട്ടികളുടെ വിവരം സമർപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story