Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്നേഹവാത്സല്യത്തി​െൻറ...

സ്നേഹവാത്സല്യത്തി​െൻറ കടലായി മാറാൻ ഇസ്​ലാമിന്​ കഴിയും ^സ്പീക്കർ

text_fields
bookmark_border
സ്നേഹവാത്സല്യത്തി​െൻറ കടലായി മാറാൻ ഇസ്ലാമിന് കഴിയും -സ്പീക്കർ നെടുമ്പാശ്ശേരി: മതത്തി​െൻറയും മതവിശ്വാസത്തി​െൻറയും പേരിൽ ചിലർ കലാപം ഉണ്ടാക്കാൻ ശ്രമം നടത്തുമ്പോൻ സ്നേഹവാത്സല്യത്തി​െൻറ കടലായി മാറാൻ ഇസ്ലാമിന് കഴിയുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ തീർഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം എന്ന വാക്കിനർഥം അഭിപ്രായം എന്നാണ്. ഓരോ മതവും എങ്ങിനെയാണെന്ന് സമൂഹത്തിന് ബോധ്യപ്പെടുന്നത് ആ മതത്തിൽപെട്ട വിശ്വാസികളുടെ പ്രവർത്തനങ്ങളിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനി സ്വദേശിയായ താൻ ചുറ്റുപാടും ഇടപഴകിയ ഇസ്ലാം മതവിശ്വാസികളുടെ പ്രവൃത്തിയിലൂടെയാണ് യഥാർഥ ഇസ്ലമിനെ മനസ്സിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മത വിശ്വാസിയും സമൂഹത്തിന് മാതൃകയാകാൻ ശ്രമിക്കണമെന്ന് ഹജ്ജ് കാര്യ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡോ. എം.കെ. മുനീർ, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.എ. അഹമ്മദ് കബീർ, വി.കെ. ഇബ്രാഹിം കുഞ്ഞ്, കലക്ടർ മുഹമ്മദ് വൈ. സഫറുല്ല, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുൽറഹ്മാൻ, മുൻ എം.എൽ.എ എ.എം. യൂസഫ്, എൻ.വി.സി. അഹമ്മദ്, എൻ.പി. ഷാജഹാൻ, മുസ്തഫ മുത്തു, ഷരീഫ് മണിയാട്ടുകുടി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എൻ.കെ.എ. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story