Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ വാറ്റും...

വ്യാജ വാറ്റും മദ്യവിൽപനയും തടയാൻ എക്സൈസ് വകുപ്പ്

text_fields
bookmark_border
മൂവാറ്റുപുഴ: ഒാണവിപണി ലക്ഷ്യമിട്ടുള്ള വ്യാജ വാറ്റും അനധികൃത മദ്യവിൽപനയും തടയാൻ കർശന നടപടിയുമായി എക്സൈസ് വകുപ്പ്. മുഴുവൻ സമയ പരിശോധനയും ജാഗ്രതയുമായാണ് സേന തയാറെടുത്തിരിക്കുന്നത്. ഓരോ ഓഫിസുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. പ്രശ്ന ബാധിത മേഖലകൾ നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചു. വാഹന പരിശോധനക്കൊപ്പം മഫ്തി സ്ക്വാഡുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. അതിനിടെ, കിഴക്കൻ മേഖലകളിൽ വ്യാജമദ്യ നിർമാണം വ്യാപകമായതാണ് സൂചന. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിർമാണവും വിൽപനയും വ്യാപകമായിരിക്കുന്നത്. വാറ്റ് സംഘങ്ങൾ വാടകവീടുകൾ കേന്ദ്രീകരിച്ചാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. വ്യാജ ലേബലും സീലുമൊക്കെ ഉപയോഗിച്ച് പുറത്തിറക്കുന്ന മദ്യത്തിന് നല്ല വിലയും ഈടാക്കാറുണ്ടത്രേ. മുൻവർഷങ്ങളിൽ കല്ലൂർക്കാട്, മഞ്ഞള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വ്യാജമദ്യ വിൽപന. എക്സൈസ് പരിശോധന കർശനമാക്കിയതിനെത്തുടർന്ന് പലരും നഗരങ്ങളിലേക്ക് കടന്നതായും പറയപ്പെടുന്നു. ബിവറേജസ് കോർപറേഷനിൽനിന്ന് അധികം മദ്യം വാങ്ങി വിൽപനക്കായി സ്റ്റോക് ചെയ്യുന്ന സംഘങ്ങളുമുണ്ട്. ഒന്നിലധികം വ്യക്തികളിലൂടെ പലതവണയായാണ് ആവശ്യത്തിനുള്ള മദ്യം ശേഖരിക്കുന്നതെന്നും പറയപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story